തിരുവനന്തപുരം: തിരുവനന്തപുരത്ത് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ഹൈദരാബാദ് സ്വദേശിയായ യഹൂരി പ്രണീത് കുമാര്‍ ആണ് മരിച്ചത്. ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ഹൈദരാബാദ് സ്വദേശിയായ യഹൂരി പ്രണീത് കുമാര്‍ ആണ് മരിച്ചത്. വലിയമല ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജി ക്യാമ്പസിലെ മൂന്നാം വര്‍ഷ ഏറോ സ്പേസ് ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു യഹൂരി.
പരീക്ഷയ്ക്കിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കോപ്പിയടിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോളേജ് അധികൃതര്‍ ഇയാള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അറിയിച്ചിരുന്നു. തിരിച്ച് ഹോസ്റ്റല്‍ മുറിയിലെത്തിയ യഹൂരി തൂങ്ങിമരിക്കുകയായിരുന്നു. കോളേജ് അധികതരുടെ നടപടിയില്‍ മനം നൊന്താണ് യഹൂരി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. മൃതദേഹം നാളെ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
COMMENTS