തിരുവനന്തപുരം: ദളിത് പീഡനം ഉന്നയിച്ച് പൊതുഭരണ സെക്രട്ടറിക്കെതിരെ പരാതി നല്കിയ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. പൊതുഭരണ വകുപ്...
തിരുവനന്തപുരം: ദളിത് പീഡനം ഉന്നയിച്ച് പൊതുഭരണ സെക്രട്ടറിക്കെതിരെ പരാതി നല്കിയ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. പൊതുഭരണ വകുപ്പിലെ അറ്റന്‍ഡര്‍ ദേവദാസിനെയാണ് സ്ഥലം മാറ്റിയത്. ജീവനക്കാരനെ സ്ഥലംമാറ്റരുതെന്നും അയാളുടെ പരാതിയില്‍ നടപടി വേണമെന്നുമുള്ള സെക്രട്ടേറിയറ്റ് എംപ്ലോയ്സ് അസോസിയേഷന്റെ ആവശ്യം മാനിക്കാതെയാണ് ദേവദാസിനെ ഇപ്പോള്‍ സ്ഥലംമാറ്റിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്കാണ് ദേവദാസിനെ സ്ഥലം മാറ്റിയിരിക്കുന്നത്.
ദളിത് പീഡനത്തിനാണ് മുഖ്യമന്ത്രിക്ക് ജീവനക്കാരന് പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് ഇയാളെ സ്ഥലം മാറ്റാന്‍ വകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ നിര്‍ദ്ദേശിക്കുകയായിരുന്നു.
COMMENTS