തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്നു മുതല്‍ അനിശ്ചിതകാലത്തേക്ക് ഒ.പി പ്രവര്‍ത്തിക്കില്ല. എല്ലാ ജ...
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്നു മുതല്‍ അനിശ്ചിതകാലത്തേക്ക് ഒ.പി പ്രവര്‍ത്തിക്കില്ല. എല്ലാ ജോലികളും നിര്‍ത്തിവച്ച് അനിശ്ചിതകാല സമരം തുടങ്ങാന്‍ ഡോക്ടമാരുടെ സംഘടന തീരുമാനിച്ചതാണ് ഇതിന് കാരണം. ഒ.പി സമയം ദീര്‍ഘിപ്പിച്ചതും പുതിയ നിയമനങ്ങള്‍ നടത്താത്തും ആണ് സമരകാരണമായി ഡോക്ടര്‍മാരുടെ സംഘടന പറയുന്നത്. അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയുള്ള ഒ.പി ബഹിഷ്കരണമാണ് സമരത്തിന്റെ ആദ്യഘട്ടമായി നടക്കുന്നത്.
എന്നാല്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആകുമ്പോള്‍ ഒ.പി സമയം ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതാണ് ഇപ്പോഴത്തെ സമരത്തിന് കാരണമായതും. അതിനാല്‍ തന്നെ എന്‍.ആര്.എച്ച്.എം ഡോക്ടര്‍മാരെ നിയോഗിച്ച് സമരത്തെ നേരിടാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
COMMENTS