കൊല്ലം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പിന്തുണ ആവശ്യമില്ലെന്ന് ആവര്‍ത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ...
കൊല്ലം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പിന്തുണ ആവശ്യമില്ലെന്ന് ആവര്‍ത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. യുഡിഎഫില്‍ നിന്ന് പിണങ്ങിവരുന്നവരെയെല്ലാം എടുക്കാനിരിക്കുകയല്ല എല്‍ഡിഎഫ് എന്നും കാനം പറഞ്ഞു.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കാനത്തിന്റെ പ്രസ്താവന. കേരള കോണ്‍ഗ്രസ് മാണി വിഭാഗം എല്‍ഡിഎഫില്‍ വരുന്നതിനെ എതിര്‍ത്ത് നേരത്തെയും കാനം പ്രസ്താവന നടത്തിയിട്ടുണ്ട്.
കേരള കോണ്‍ഗ്രസിന്റെയും മാണിയുടേയും സഹായം വേണ്ട. മാണിയില്ലാതെയാണ് ചെങ്ങന്നൂരില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് ജയിച്ചതെന്നും കാനം പറഞ്ഞു.
ത്രികോണമത്സരം നടക്കുന്ന ചെങ്ങന്നൂരില്‍ മാണി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. മാണി ഒപ്പമുണ്ടായിരുന്നിട്ടും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. മാത്രമല്ല, കോണ്‍ഗ്രസിന്റെ വോട്ട് ഗണ്യമായി കുറയുകയും ചെയ്തു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുനില മെച്ചപ്പെടുത്തിയ മണ്ഡലങ്ങളിലൊന്നാണ് ചെങ്ങന്നൂര്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ശ്രീധരന്‍പിള്ള തന്നെയാണ് ഇക്കുറി ബിജെപിയുടെ സ്ഥാനാര്‍ത്ഥി.
Highlight: Do not need K.M.Manis support in chenganoor by election says CPI leader Kanam

COMMENTS