തിരുവനന്തപുരം: പൊലീസുകാര്‍ക്കും മനുഷ്യാവകാശ പ്രശ്നമുണ്ടെന്ന് ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന് വ്യക്തമാക്കി. ഇന്നു സര്‍വ്വീസില്‍ നിന്നു...
തിരുവനന്തപുരം: പൊലീസുകാര്‍ക്കും മനുഷ്യാവകാശ പ്രശ്നമുണ്ടെന്ന് ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന് വ്യക്തമാക്കി. ഇന്നു സര്‍വ്വീസില്‍ നിന്നു വിരമിക്കുന്ന രാജേഷ് ദിവാന് പേരൂര്‍ക്കട എസ്.എ.പി ഗ്രൗണ്ടില്‍ നടന്ന സേനാംഗങ്ങളുടെ വിടവാങ്ങല്‍ പരേഡിലായിരുന്നു ഈ പരാമര്‍ശം നടത്തിയത്. രാജ്യത്തെ മികച്ച പൊലീസ് സേനയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജേഷ് ദിവാനായിരുന്നു സോളാര്‍ കേസിന്റെ അന്വേഷണച്ചുമതല. ഈ കേസിന്റെ അന്വേഷണച്ചുമതല ഇനി ആര്‍ക്ക് നല്‍കുമെന്ന് സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. സോളാറില്‍ ജുഡീഷ്യല്‍ കമ്മീഷന് കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തലവനായിരുന്നു അദ്ദേഹം. ഏറെ വിവാദമായ ഈ കേസില്‍ ഇതുവരെ കാര്യമായ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. ഐ.എസ് റിക്രൂട്ട്മന്റ് കേസ് അന്വേഷണത്തില്‍ വഴിത്തിരിവുണ്ടായത് രാജേഷ് ദിവാന്റെ കാലത്താണ്.

COMMENTS