തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തിയത് വര്‍ഗ്ഗീയ വികാരം ഇളക്കിവിടാന്‍ ഉദ്ദേശിച്ചാണെന്ന് സ്ഥിരീകരിച്ചതായി ഡി.ജി.പി ...
തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തിയത് വര്‍ഗ്ഗീയ വികാരം ഇളക്കിവിടാന്‍ ഉദ്ദേശിച്ചാണെന്ന് സ്ഥിരീകരിച്ചതായി ഡി.ജി.പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ഇതിനു ചിലര്‍ മനപ്പൂര്‍വം ശ്രമിച്ചതായി വ്യക്തമായിട്ടുണ്ട്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം സംസ്ഥാന വ്യാപകമായി പുരോഗമിക്കുകയാണ്. അറസ്റ്റിലായവരുടെ പശ്ചാത്തലം പരിശോധിക്കുമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. കഠ്വ സംഭവത്തിന്റെ മറപിടിച്ചു മതസ്പര്‍ധ വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ എസ്.ഡി.പി.ഐ പോലുള്ള സംഘടനകളാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും പൊലീസ് സ്ഥിരീകരിക്കുന്നു.
ഇതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്നു ദിവസത്തെ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവിലുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് നഗരത്തില്‍ ഒരാഴ്ചത്തേക്കു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ അക്രമത്തിനു സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കണക്കിലെടുത്താണ് ഈ നടപടി. അതിനിടെ ഹര്‍ത്താലാണെന്ന പ്രചാരണത്തിനു തുടക്കമിട്ട ഒരാളെ ഹൈടെക് സെല്‍ തിരിച്ചറിഞ്ഞു.
എറണാകുളം സ്വദേശിയായ ഇയാളുടെ പക്കല്‍ നിന്നും വിദ്വേഷജനകമായ സന്ദേശങ്ങളും പൊലീസ് കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തില്‍ പൊലീസ് സ്റ്റേഷനുകളില്‍ ഏത് സമയവും സര്‍വസജ്ജമായിരിക്കണമെന്നു കാട്ടി ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കി. വര്‍ഗീയകലാപം ലക്ഷ്യമിട്ടുള്ള അക്രമങ്ങള്‍ വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് ഇനിയുമുണ്ടായേക്കാമെന്നുള്ള പൊലീസിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
COMMENTS