റോഹ്തക്: ഹരിയാനയിലെ റോത്തക്കിനടുത്തുള്ള തിതൗലി ഗ്രാമത്തിലെ അഴുക്ക് ചാലില്‍ ഒന്‍പത് വയസ്സുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടി തള്ളിയ നിലയില്‍...
റോഹ്തക്: ഹരിയാനയിലെ റോത്തക്കിനടുത്തുള്ള തിതൗലി ഗ്രാമത്തിലെ അഴുക്ക് ചാലില്‍ ഒന്‍പത് വയസ്സുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടി തള്ളിയ നിലയില്‍ കണ്ടെത്തി. ചാക്കിനുള്ളില്‍ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അഴുക്കു ചാലില്‍ ചാക്കുകെട്ട് ഒഴുകി നടക്കുന്നതുകണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് വാര്‍ത്ത പുറത്തുവിട്ടത്. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തുമെന്നാണ് പൊലീസ് അറിയിക്കുന്നത്. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്.

COMMENTS