തൃശൂര്‍: അഴീക്കോട് മുനക്കല്‍ ബീച്ചില്‍ കാണാതായ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി അശ്വിനിയുടെ (24) മൃതദേഹം കണ്ടെത്തി. തീരദേശ സേനയും നാട്ടുകാരും ...
തൃശൂര്‍: അഴീക്കോട് മുനക്കല്‍ ബീച്ചില്‍ കാണാതായ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി അശ്വിനിയുടെ (24) മൃതദേഹം കണ്ടെത്തി. തീരദേശ സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. മാള പഴൂക്കര ഗുരുതിപാല തോപ്പില്‍ വീട്ടില്‍ വിജയകുമാറിന്റെ മകളാണ് അശ്വിനി.
മാള മെറ്റ്സ് എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിനിയായ അശ്വിനിയും കുടുംബവും ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് മുനക്കല്‍ ബീച്ചിലെത്തിയത്. ഇന്നലെ ഇവിടെ ബീച്ച് ഫെസ്റ്റിന്റെ സമാപനദിവസമായിരുന്നു. ഇതിനിടയില്‍ ഉണ്ടായ കടല്‍ക്ഷോഭത്തിലാണ് അശ്വിനിയെ കാണാതായത്. അശ്വനിയുടെ അമ്മ ഷീല (50), സഹോദരി ദൃശ്യ (24), ബന്ധു അതുല്യ (18) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ദൃശ്യയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപകടത്തെത്തുടര്‍ന്ന് എം.എല്‍.എ ഇ.ടി ടൈസണ്‍ മാസ്റ്ററുടെ നിര്‍ദ്ദേശാനുസരണം ബീച്ച് ഫെസ്റ്റ് നിര്‍ത്തിവെച്ചിരുന്നു.

COMMENTS