കൊച്ചി: സ്വര്‍ണ്ണക്കടത്തു നിയന്ത്രിക്കാന്‍ പുതിയ പദ്ധതിയുമായി കസ്റ്റംസ്. കള്ളക്കടത്തിനെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് കസ്റ്റംസ് കൂടുതല്‍...
കൊച്ചി: സ്വര്‍ണ്ണക്കടത്തു നിയന്ത്രിക്കാന്‍ പുതിയ പദ്ധതിയുമായി കസ്റ്റംസ്. കള്ളക്കടത്തിനെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് കസ്റ്റംസ് കൂടുതല്‍ സമ്മാനത്തുക പ്രഖ്യാപിച്ചു. ഇവര്‍ക്ക് ഇനി മുതല്‍ പിടിക്കുന്ന സ്വര്‍ണ്ണത്തിന്റെ വിപണി വിലയുടെ 30 ശതമാനം സമ്മാനത്തുകയായി നല്‍കും.
ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള സ്വര്‍ണ്ണക്കടത്താണ് കസ്റ്റംസിനു തലവേദനയാകുന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ 254 കേസുകള്‍ കൊച്ചി കസ്റ്റംസ് അധികൃതര്‍ രജിസ്റ്റര്‍ ചെയ്തു. 26 കോടി വിലമതിക്കുന്ന 87 കിലോ സ്വര്‍ണ്ണം കൂടാതെ വിദേശ കറന്‍സിയും മറ്റു വില കൂടിയ വസ്തുക്കളും കള്ളക്കടത്തുകാരില്‍ നിന്നും പിടിച്ചെടുത്തു.
സ്വര്‍ണക്കടത്തു പിടിക്കലാണ് ഏറെ ശ്രമകരമെന്നാണ് കസ്റ്റംസ് വകുപ്പിന്റെ അഭിപ്രായം. സ്വര്‍ണ്ണം കടത്തുന്നതിനായി ഒരോ തവണയും പുതിയ സംവിധാനങ്ങളാണ് ആളുകള്‍ സ്വീകരിക്കുന്നത്. ഗുളിക രൂപത്തിലാക്കി വിഴുങ്ങുന്നതു മുതല്‍ ഈന്തപ്പഴത്തിലും ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളിലും വരെ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്തുന്നത്.
സൂക്ഷ്മ നിരീക്ഷണത്തിലൂടെയും യാത്രക്കാരുടെ പെരുമാറ്റ വൈകല്യങ്ങള്‍ മനസിലാക്കുന്നതിലൂടെയും മാത്രമേ ഇത്തരക്കാരെ തിരിച്ചറിയാന്‍ സാധിക്കുകയുള്ളു എന്ന് കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ വ്യക്തമാക്കി.
ഇത്തരത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ചു കടത്തുന്ന സ്വര്‍ണ്ണം കണ്ടുപിടിക്കുക എന്നത് കസ്റ്റംസ് ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. അതിനാലാണ് ഇതിനെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് നല്ല പാരിതോഷികം നല്കാന് കസ്റ്റംസ് തീരുമാനിച്ചത്.
COMMENTS