ന്യൂഡല്‍ഹി: നോട്ട് ക്ഷാമം പരിഹരിക്കാനുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. ഇതിന്റെ ഫലമായി പി.ഒ.എസ് മെഷീനുകളൂടെ 2,000 രൂപ വരെ...
ന്യൂഡല്‍ഹി: നോട്ട് ക്ഷാമം പരിഹരിക്കാനുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. ഇതിന്റെ ഫലമായി പി.ഒ.എസ് മെഷീനുകളൂടെ 2,000 രൂപ വരെ പിന്‍വലിക്കാന്‍ എസ്.ബി.ഐ അനുമതി നല്കി. പ്രതിസന്ധി പരിഹരിക്കാന്‍ 5,100 കോടി രൂപയുടെ നോട്ടുകള്‍ ഹൈദരാബാദില്‍ എത്തിച്ചെന്നും കേന്ദ്രധനമന്ത്രാലയം അറിയിച്ചു. എ.ടി.എമ്മുകള്‍ പണമില്ലാത്ത പ്രതിസന്ധി മറികടക്കാനാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നടപടി.
സര്‍വീസ് ചാര്‍ജ് ഈടാക്കാതെ പണം നല്കാന് വ്യാപാരികളുമായി ധാരണയില്‍ എത്തിയെന്ന് എസ്.ബി.ഐ അറിയിച്ചു. അതായത് അടുത്തുള്ള വ്യാപാര സ്ഥാപനത്തിലെത്തി ഡെബിറ്റ് കാര്‍ഡ് സ്കൈപ്പ് ചെയ്താല്‍ പണം ലഭിക്കും. എന്നാല്‍ ഡല്‍ഹി, മുംബൈ തുടങ്ങിയ വലിയ നഗരങ്ങളില്‍ പണം പിന്‍വലിക്കാനുള്ള പരിധി ആയിരമായി നിജപ്പെടുത്തിയിട്ടുണ്ട്.
പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്നും 86 ശതമാനത്തോളം എടിഎമ്മുകളിലും പണമുണ്ടെന്നും കേന്ദ്രധനമന്ത്രാലയം അറിയിച്ചു. ബീഹാറിലേക്ക് 1000 കോടി രൂപയുടെ നോട്ടുകള്‍ ഉടന്‍ എത്തിക്കും. എന്നാല്‍ നോട്ട് ക്ഷാമം പരിഹരിക്കാന്‍ 70,000 കോടി രൂപയുടെ നോട്ടുകള്‍ കൂടി വേണ്ടിവരുമെന്നാണ് എസ്.ബി.ഐ ഗവേഷക വിഭാഗത്തിന്റെ വിലയിരുത്തല്‍.
വിപണിയില്‍ 1.9 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ കുറവുണ്ടെന്നാണ് കണക്കാക്കുന്നത്. മൈസൂരുവിലും ബംഗാളിലുള്ള കമ്മട്ടങ്ങളില്‍ 500 രൂപയുടെ നോട്ടുകള്‍ കൂടുതലായി അച്ചടിച്ച് രണ്ടാഴ്ചക്കുള്ളില്‍ പ്രശ്നം പരിഹരിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം.
COMMENTS