തിരുവനന്തപുരം: തലസ്ഥാനത്ത് ബി.ജെ.പി നേതാവിന് വെട്ടേറ്റു. മേലാങ്കോട് കൗണ്‍സിലറും ബി.ജെ.പി ജില്ലാ സെക്രട്ടറിയുമായ പാപ്പനംകോട് സജിക്കാണ് ...
തിരുവനന്തപുരം: തലസ്ഥാനത്ത് ബി.ജെ.പി നേതാവിന് വെട്ടേറ്റു. മേലാങ്കോട് കൗണ്‍സിലറും ബി.ജെ.പി ജില്ലാ സെക്രട്ടറിയുമായ പാപ്പനംകോട് സജിക്കാണ് വെട്ടേറ്റത്. ബൈപ്പാസിന് സമീപം വള്ളക്കടവ് വച്ചാണ് ആക്രമണം ഉണ്ടായത്.
ആക്രമണത്തില്‍ തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ സജി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നില്‍ സി.പി.എം, എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപണം ഉന്നയിച്ചു.
COMMENTS