തളിപ്പറമ്പ്: കീഴാറ്റൂരില്‍ സമരം നടത്തുന്നവരുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് സിപിഎം. കീഴാറ്റൂരില്‍ സിപിഎം അനുകൂല സംഘടനകളുടെ നേതൃത്വത്തില്‍...
തളിപ്പറമ്പ്: കീഴാറ്റൂരില്‍ സമരം നടത്തുന്നവരുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് സിപിഎം. കീഴാറ്റൂരില്‍ സിപിഎം അനുകൂല സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഗ്രാമോത്സവത്തിന്റെ സമാപന സമ്മേളനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇക്കാര്യം പറഞ്ഞത്.
കീഴാറ്റൂരില്‍ സമരണം നടത്തുന്നവരുടെ പ്രശ്നങ്ങള്‍ പരിശോധിക്കാനും അവരുമായി ചര്‍ച്ച നടത്താനും തയ്യാറാണ്. പ്രകൃതിക്കു അനുകൂലമായ വികസനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്നത്.
പരിസ്ഥിതി വിരുദ്ധരായി എല്‍ഡിഎഫിനെ മുദ്രകുത്തരുത്. സിപിഎമ്മിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന സമരം രാഷ്ട്രീയമായി തന്നെ നേരിടുമെന്നും കോടിയേരി പറഞ്ഞു.
കീഴാറ്റൂരില്‍ ബൈപ്പാസ് റോഡിന്റെ പേരില്‍ സ്ഥലം നഷ്ടപ്പെടുന്നവരെ കണ്ണീരു കുടിപ്പിക്കില്ല. സ്ഥലം നഷ്ടപ്പെട്ടവരുമായി തുറന്ന ചര്‍ച്ചയ്ക്കു തയ്യാറാണെന്നും കോടിയേരി പറഞ്ഞു.
സമരത്തിനിടെ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും കോടിയേരി ആരോപിച്ചു.
വയല്‍ സംരക്ഷണ സമരം നടന്ന കീഴാറ്റൂര്‍ സന്ദര്‍ശിച്ച ശേഷമാണ് കോടിയേരി സമ്മേളനത്തിന് എത്തിയത്.
Highlight: CPM is open to hold discussions with Keezhattur strikers says CPM state secretary Kodiyeri Balakrishnan

COMMENTS