Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

ഹര്‍ത്താലിന് പിന്തുണയുമായി ചെന്നിത്തലയും കാനവും കുമ്മനവും

തിരുവനന്തപുരം: ദളിത് സംഘടനകള്‍ പ്രഖ്യാപിച്ച പകല്‍ ഹര്‍ത്താലിന് കോണ്‍ഗ്രസ് പാര്‍ട്ടിയും ബിജെപിയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഹര്‍ത്...




തിരുവനന്തപുരം: ദളിത് സംഘടനകള്‍ പ്രഖ്യാപിച്ച പകല്‍ ഹര്‍ത്താലിന് കോണ്‍ഗ്രസ് പാര്‍ട്ടിയും ബിജെപിയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

ഹര്‍ത്താലിനോട് ഐക്യം പ്രഖ്യാപിക്കുന്നതായി  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതിനു പിന്നാലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഐക്യദാര്‍ഢഢ്യം അറിയിച്ചത്.

പട്ടികജാതി/ വര്‍ഗ പീഡന നിയമം ദുരുപയോഗപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ചാണ് ദളിത് സംഘടനകളുടെ ഹര്‍ത്താല്‍.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ പ്രതിഷേധം ആളിക്കത്തുന്ന വേളയില്‍  ജനങ്ങള്‍ ഏറ്റെടുത്ത ഹര്‍ത്താലിനു പിന്തുണ നല്‍കുന്നുവെന്നും ഹര്‍ത്താലിനെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

പട്ടികജാതി/ വര്‍ഗ പീഡന നിയമം ഉണ്ടായിരുന്നിട്ടും അവര്‍ക്ക് നീതി ലഭിക്കുന്നില്ല. നിയമം ഇല്ലാതായാല്‍ ഇതിന്റെ ആഘാതം വലുതായിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ദളിത് സംഘടനകള്‍ ഉയര്‍ത്തുന്ന ആവശ്യത്തോട് ബിജെപിക്കും ഐക്യദാര്‍ഢ്യമുണ്ടെന്ന് കുമ്മനം പറഞ്ഞു.

ഇതേസമയം, ദളിത് വിഭാഗങ്ങള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ഹര്‍ത്താല്‍ നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കോട്ടയത്തു പറഞ്ഞു.

ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത പകല്‍ ഹര്‍ത്താലില്‍ കേരളത്തില്‍ പലേടത്തും അക്രമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. വിവിധ സ്‌റ്റേഷനുകളിലായി നൂറുകണക്കിന് ഹര്‍ത്താല്‍ അനുകുലികള്‍ അക്രമങ്ങളുടെ പേരില്‍ അറസ്റ്റിലായിട്ടുണ്ട്.

മിക്കയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് ഉപരോധിക്കുന്നുണ്ട്. വാഹനങ്ങള്‍ തടയുകയും ചെയ്യുന്നുണ്ട്. പലേടത്തും കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കും നേരേ കല്ലേറുണ്ടായി.

ഗോത്രമഹാ സഭാ നേതാവ് എം. ഗീതാനന്ദനെയും ഏതാനും ദളിത് നേതാക്കളെയും  കൊച്ചിയില്‍ ഹൈക്കോടതി പരിസരത്ത് വാഹനം തടഞ്ഞതിന് പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍, റോഡില്‍ കണ്ട കറുത്തവരെയെല്ലാം കസ്റ്റഡിയിലെടുക്കുകയാണ് പൊലീസ് ചെയ്തതതെന്ന് ഗീതാനന്ദന്‍ ആരോപിച്ചു.

കെഎസ്ആര്‍ടിസി ബസിനു നേരെ തൃശൂരില്‍ കല്ലേറില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലും കെഎസ്ആര്‍ടിസി ബസിനുനേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്ത് രാവിലെ ഏതാനും കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്തിയെങ്കിലും പിന്നീട് നിറുത്തിവച്ചു.

പൊലീസ് സംരക്ഷണം ലഭിച്ചാല്‍ സര്‍വീസ് പുനരാരംഭിക്കാമെന്ന നിലപാടിലാണ് കെഎസ്ആര്‍ടിസി അധികൃതര്‍. തൊടുപുഴയിലും പാലക്കാട്ടും വാഹനങ്ങള്‍ തടഞ്ഞു.

കൊച്ചിയില്‍ ഒഴികെ, സ്വകാര്യ ബസ്സുകള്‍ ഏതാണ്ട് പൂര്‍ണമായും സര്‍വീസ് ഒഴിവാക്കിയിരിക്കുകയാണ് എല്ലാ ജില്ലകളിലും. ആലപ്പുഴയില്‍ ബസ് തടഞ്ഞവരെ അറസ്റ്റ് ചെയ്തുനീക്കി. ഹര്‍ത്താലിനെ തുടര്‍ന്ന് മിക്ക ജില്ലകളിലും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല.

സ്വകാര്യ ബസ്സുകളും സ്വകാര്യ വാഹനങ്ങളും സര്‍വീസ് നടത്തുന്ന കൊച്ചിയില്‍ ഹര്‍ത്താല്‍ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ല.

Keywords: Dalits, Hartal, Ramesh Chennithal, Kummanam, Kanam Rajendran

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5033,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10966,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1102,
ltr
item
www.vyganews.com: ഹര്‍ത്താലിന് പിന്തുണയുമായി ചെന്നിത്തലയും കാനവും കുമ്മനവും
ഹര്‍ത്താലിന് പിന്തുണയുമായി ചെന്നിത്തലയും കാനവും കുമ്മനവും
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhyJhZJf9Ep0bPQGeeB7Y-fA6QIYIQaaEpRCah8Rdbk_M65jTKNu7AR-waiQV9T4shgCWnXlKpmGBLl4e5xtbpaISd3YXMUYVbwGz2FOhu9kOVrU6G2xSM837oQxyUrbqOtsctFieYHKnc/s640/hartal1.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhyJhZJf9Ep0bPQGeeB7Y-fA6QIYIQaaEpRCah8Rdbk_M65jTKNu7AR-waiQV9T4shgCWnXlKpmGBLl4e5xtbpaISd3YXMUYVbwGz2FOhu9kOVrU6G2xSM837oQxyUrbqOtsctFieYHKnc/s72-c/hartal1.png
www.vyganews.com
https://www.vyganews.com/2018/04/congress-and-bjp-supports-hartal.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2018/04/congress-and-bjp-supports-hartal.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy