ഗോള്‍ഡ്കോസ്റ്റ്: ബാഗില്‍ സിറിഞ്ച് കണ്ടെത്തിയതിനെ തുടര്‍ന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജില്‍നിന്ന് രണ്ട് മലയാളി താരങ്ങളെ പുറത്താക്കി....
ഗോള്‍ഡ്കോസ്റ്റ്: ബാഗില്‍ സിറിഞ്ച് കണ്ടെത്തിയതിനെ തുടര്‍ന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജില്‍നിന്ന് രണ്ട് മലയാളി താരങ്ങളെ പുറത്താക്കി. കെ.ടി ഇര്ഫാന്, രാകേഷ് ബാബു എന്നിവരെയാണ് പുറത്താക്കിയത്. ബാഗില്‍ നിന്നു സിറിഞ്ച് കണ്ടെത്തിയതിനു പുറമെ ഇവരുടെ മുറിക്കു പുറത്തു നിന്നും സൂചിയും കണ്ടെത്തിയിട്ടുണ്ട്.
ഇര്ഫാന് നടത്തത്തിലും രാകേഷ് ബാബു ട്രിപ്പിള്‍ ജംപിലുമാണ് ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നത്. ട്രിപ്പിള്‍ ജംപില്‍ രാകേഷ് ബാബുവിന് നാളെയായിരുന്നു മത്സരം. ഇര്‍ഫാന്റെ മത്സരങ്ങള്‍ പൂര്‍ത്തിയായിരുന്നു.
ഇരുവരെയും ഒമ്പതു മണി മുതല്‍ അടിയന്തരമായി സസ്പെന്‍ഡ് ചെയ്തതായും ഇന്നു മുതല്‍ ഗെയിംസ് വില്ലേജില്‍ നിന്ന് ഇവരെ പുറത്താക്കിയതായും ഗെയിംസ് അസോസിയേഷന് അറിയിച്ചു. ഓസ്ട്രേലിയയില്‍ നിന്ന് ലഭിക്കുന്ന ആദ്യ വിമാനത്തില്‍ ഇരുവരെയും കയറ്റിവിടണമെന്നും അസോസിയേഷന് നിര്‍ദ്ദേശിച്ചു.
എന്നാല്‍ സിറിഞ്ച് കണ്ടെത്തിയ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് അറിയില്ലെന്നുമുള്ള നിലപാടിലാണ് താരങ്ങള്‍.
ഗെയിംസില്‍ ഇന്ത്യ പതിനഞ്ചാം സ്വര്‍ണം നേടി മൂന്നാം സ്ഥാനത്താണ്. 50 മീ റൈഫിള്‍ ത്രീ പൊസിഷനില്‍ തേജസ്വനി സാവന്ത് സ്വര്‍ണ്ണം നേടി. ഈ ഇനത്തില്‍ ഇന്ത്യയുടെ തന്നെ അഞ്ജു മുദ്ഗിലിനായിരുന്നു വെളളി മെഡല്‍ നേടിയത്.

COMMENTS