Search

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് നാലാമതും ഭാരോദ്വഹനത്തില്‍ മെഡല്‍


ഗോള്‍ഡ്‌കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ നാലാമത്തെ മെഡലും സ്വന്തമാക്കി. നാലാമതും ഭാരോദ്വഹനത്തിലാണ് ഇന്ത്യ മെഡല്‍ സ്വന്തമാക്കിയത്. നാലാമതായി ഇന്ത്യയുടെ ദീപക്ക് ലാത്തറാണ് ഭാരോദ്വഹനത്തില്‍ വെങ്കലം നേടിയത്. 64 കിലോ പുരുഷ വിഭാഗം ഭാരോദ്വഹനത്തിലാണ് പതിനെട്ടുകാരനായ ദീപക്ക് വെങ്കലം സ്വന്തമാക്കിയത്. ഇതോടെ ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരമെന്ന റെക്കോര്‍ഡും ദീപക്ക് സ്വന്തമാക്കി. ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ വെങ്കലമാണിത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നില നാലായി ഉയര്‍ന്നു, നാലു മെഡലും ഭാരോദ്വഹനത്തിലാണ്.

സ്‌നാച്ചില്‍ 295 കിലോ ഉയര്‍ത്തിയാണ് ദീപക്കിന്റെ വെങ്കല മെഡല്‍ നേട്ടം. ഇരുവിഭാഗങ്ങളിലൂമായി 299 കിലോ ഉയര്‍ത്തിയ വെയ്ല്‍സിന്റെ ഗരന്ത് ഇവാന്‍സാനിനാണ് ഈ ഇനത്തില്‍ സ്വര്‍ണം. 297 കിലോ ഉയര്‍ത്തി ശ്രീലങ്കയുടെ ഡിസനായകെ മുദിയാന്‍സലാഗെ വെള്ളിയും നേടി. രണ്ടാം ദിനമായ ഇന്ന് വനിതകളുടെ 53 കിലോ ഭാരോദ്വഹനത്തില്‍ സഞ്ജിത ചാനു ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയിരുന്നു.






vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് നാലാമതും ഭാരോദ്വഹനത്തില്‍ മെഡല്‍