ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തിലൂടെ തന്നെ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണ്ണ നേട്ടം. സതീഷ് കുമാര്‍ ശിവലിംഗമാണ് മൂ...
ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തിലൂടെ തന്നെ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണ്ണ നേട്ടം. സതീഷ് കുമാര്‍ ശിവലിംഗമാണ് മൂന്നാം സ്വര്‍ണ്ണം നേടിയത്. പുരുഷന്മാരുടെ ഭാരോദ്വഹനത്തില്‍ 77 കിലോ വിഭാഗത്തിലാണ് സതീഷ് കുമാര്‍ ശിവലിംഗത്തിന്റെ ഈ നേട്ടം. 2014 ഗ്ലാസ്ഗോവില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും സതീഷ് കുമാര്‍ സ്വര്‍ണ്ണം നേടിയിരുന്നു.
ഇതുവരെ ഇന്ത്യയ്ക്ക് 3 സ്വര്‍ണ്ണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണ് ലഭിച്ചത്. നേരത്തേ നേടിയ രണ്ട് സ്വര്‍ണ്ണവും ഭാരോദ്വഹന വിഭാഗത്തിലാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. മീരാഭായ് ചാനു, സഞ്ജിതാ ചാനു എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്കായി സ്വര്‍ണ്ണം നേടിയിരുന്നു. ഈ ഗെയിംസില്‍ ഇതുവരെയുള്ള ഇന്ത്യയുടെ സുവര്‍ണ്ണ നേട്ടം ഭാരോദ്വഹനത്തിലാണ്.
COMMENTS