ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണ്ണം. സഞ്ജിതാ ചാനുവാണ് ഇന്ത്യയ്ക്കുവേണ...
ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണ്ണം. സഞ്ജിതാ ചാനുവാണ് ഇന്ത്യയ്ക്കുവേണ്ടി രണ്ടാം സ്വര്‍ണ്ണം നേടിയത്. വനിതകളുടെ 53 കിലോ ഭരോദ്വഹനത്തിലാണ് സഞ്ജിതയുടെ സ്വര്‍ണ്ണ നേട്ടം. ഗെയിംസ് റിക്കോര്‍ഡോടെയാണ് സഞ്ജിതയുടെ സ്വര്‍ണ്ണ നേട്ടം.
2014 ല്‍ ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 58 കിലോ വിഭാഗത്തില്‍ മണിപ്പൂര്‍ സ്വദേശിനിയായ സഞ്ജിത സ്വര്‍ണ്ണം നേടിയിരുന്നു. 2017 ല്‍ നടന്ന കോമണ്‍വെല്‍ത്ത് വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിലും 195 കിലോ ഉയര്‍ത്തി സഞ്ജിത സ്വര്‍ണ്ണം നേടിയിരുന്നു. ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ്ണനേട്ടം നേടിത്തന്നതും ഭാരോദ്വഹനമാണ്. 48 കിലോ വിഭാഗത്തില്‍ മത്സരിച്ച മീരാഭായ് ചാനുവാണ് ഇന്ത്യയ്ക്കുവേണ്ടി ആദ്യ സ്വര്‍ണ്ണ മെഡല്‍ നേടിയത്.
COMMENTS