BREAKING NEWS
Search

ചൈനയില്‍ ബീജം സംഭാവന ചെയ്യണമെങ്കില്‍ കടുത്ത കമ്മ്യൂണിസ്റ്റുകാരായിരിക്കണമെന്ന തേര്‍ഡ് ഹോസ്പിറ്റലിന്റെ നിര്‍ദ്ദേശം വാര്‍ത്തയാകുന്നു


ബീജിങ്: ചൈനയില്‍ ബീജം സംഭാവന ചെയ്യണമെങ്കില്‍ അവര്‍ കടുത്ത കമ്മ്യൂണിസ്റ്റുകാരായിരിക്കണമെന്ന പെക്കിങ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള തേര്‍ഡ് ഹോസ്പിറ്റലിന്റെ വിചിത്രമായ നിര്‍ദ്ദേശം വാര്‍ത്തയാകുന്നു. 2016ല്‍ ഒരു കുട്ടി നയം ഇല്ലതായതോടെ ബീജത്തിന് ആവശ്യക്കാര്‍ ഏറെയാണ്. സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ബീജമാണ് ആളുകള്‍ കൂടുതലും തേടുന്നത്. ഇതിനായി ബീജ കൈമാറ്റത്തിന് മുമ്പ് പാര്‍ട്ടിയോട്  ബന്ധപ്പെട്ട ഒരു ചോദ്യ പരീക്ഷ തന്നെ പാസാകണമെന്നും നിര്‍ദ്ദേശമുണ്ട്.

ആശുപത്രിയുടെ ഈ തീരുമാനം വിവാദമായതോടെ ഇതുസംബന്ധിച്ച പരസ്യം വെബ്‌സൈറ്റില്‍ നിന്ന് ഒഴിവാക്കി. 40 ദശലക്ഷത്തോളം വന്ധ്യതയുള്ള സ്ത്രീപുരുഷന്‍മാരുള്ള ചൈനയില്‍ ആരോഗ്യകരമായ ബീജത്തിന് നിരവധി ആവശ്യക്കാരുണ്ട്.

ഇവിടെ 20 മുതല്‍ 45 വയസുവരെയുള്ളവര്‍ക്ക് മാത്രമാണ് ബീജം കൈമാറ്റം സാധ്യമാകുക. ഇവര്‍ രാജ്യസ്‌നേഹികളും കമ്യൂണിസ്റ്റ് ഭരണകൂടത്തെ അംഗീകരിക്കുന്നവരുമായിരിക്കണം. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരായ യാതൊരു പ്രശ്‌നങ്ങളിലും പെടാത്തവരായിരിക്കണമെന്നും മാനദണ്ഡമുണ്ട്. ഇങ്ങനെ തിരഞ്ഞെടുക്കുന്ന ബീജ ദാതാവിന് 60,000 രൂപയോളം പാരിതോഷികവും നല്‍കും.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ചൈനയില്‍ ബീജം സംഭാവന ചെയ്യണമെങ്കില്‍ കടുത്ത കമ്മ്യൂണിസ്റ്റുകാരായിരിക്കണമെന്ന തേര്‍ഡ് ഹോസ്പിറ്റലിന്റെ നിര്‍ദ്ദേശം വാര്‍ത്തയാകുന്നു