Search

അടൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്കു വരന്‍ മുപ്പതുകാരന്‍, വിവാഹം പൊലീസ് തടഞ്ഞു, അമ്മയടക്കം മൂന്നു പേര്‍ അറസ്റ്റില്‍

അടൂര്‍: അടൂര്‍ ഏനാത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മുപ്പതുകാരനുമായി വിവാഹം നടത്താനുള്ള ശ്രമം പൊലീസ് തടഞ്ഞു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഏനാത്ത് കന്നിമല സ്വദേശിയായ 17 കാരിയുടെ വിവാഹമാണ് തടഞ്ഞത്. പൂതക്കുളം സ്വദേശിയായ മുപ്പതുകാരനുമായാണ് പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചത്.

തിങ്കളാഴ്ച ഗുരുവായൂരില്‍ വച്ച് വിവാഹം നടത്താനായിരുന്നു ശ്രമം. ഏഴുമാസം മുമ്പാണ് പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം നടന്നത്. ശനിയാഴ്ച രാത്രി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി വിവാഹം തടയുകയായിരുന്നു.

വരനും പെണ്‍കുട്ടിയുടെ അമ്മയും രണ്ടാനച്ഛനുമാണ് അറസ്റ്റിലായത്. ശൈശവവിവാഹ നിരോധന നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.



Highlight: Child marriage in Adoor.Three arrested



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ അടൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്കു വരന്‍ മുപ്പതുകാരന്‍, വിവാഹം പൊലീസ് തടഞ്ഞു, അമ്മയടക്കം മൂന്നു പേര്‍ അറസ്റ്റില്‍