തിരുവനന്തപുരം: വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. ...
തിരുവനന്തപുരം: വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. ബന്ധപ്പെട്ടവരുടെ അല്‍പ്പം ഇഷ്ടക്കേടുണ്ടായലും നാടിന്റെ ഭാവിയെക്കരുതി നടപടിയില്‍ നിന്ന് പുറകോട്ട് പോകാന്‍ സര്‍ക്കാരിനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് മുഖ്യമന്ത്രി കീഴാറ്റൂരിലെ ബൈപ്പസ് നിര്‍മ്മാണവും, മലപ്പുറം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് പരാമര്‍ശിച്ചത്.
ആരുടെ കയ്യിലും അധികം ഭൂമിയില്ലെന്നും ഉള്ള ഭൂമി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുകൊടുക്കുമ്പോഴുണ്ടാകുന്ന പ്രയാസം മനസിലാക്കി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും അല്പം ബുദ്ധിമുട്ട് ഉണ്ടായാലും വികസനവുമായി മുന്നോട്ട് പോകുമെന്നും അല്ലെങ്കില്‍ അത് നാളെയെ ബാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

COMMENTS