തിരുവനന്തപുരം: ലോക്കപ്പുളള എല്ലാ സ്റ്റേഷനുകളിലും സി.സി ടിവി ക്യാമറ ഇനി നിര്‍ബന്ധമാക്കുന്നു. സംസ്ഥാനത്തെ ലോക്കപ്പുള്ള എല്ലാ സ്റ്റേഷനുകളില...
തിരുവനന്തപുരം: ലോക്കപ്പുളള എല്ലാ സ്റ്റേഷനുകളിലും സി.സി ടിവി ക്യാമറ ഇനി നിര്‍ബന്ധമാക്കുന്നു. സംസ്ഥാനത്തെ ലോക്കപ്പുള്ള എല്ലാ സ്റ്റേഷനുകളിലും രണ്ട് ദിവസത്തിനുളളില്‍ സി.സി ടിവി ക്യാമറ സ്ഥാപിക്കണമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹറ അറിയിച്ചു.
സംസ്ഥാനത്തെ 471 സ്റ്റേഷനുകളില്‍ രണ്ടു ദിവസത്തിനുളളില്‍ സി.സി ടിവി ക്യാമറകള്‍ സ്ഥാപിക്കാനാണ് ഉത്തരവ്. വരാപ്പുഴ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ഈ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.
ക്യാമറ സ്ഥാപിച്ച ശേഷം പണത്തിനായി ബില്ലുകള്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ എസ്.പിക്ക് കൈമാറണമെന്നും ഡി.ജി.പി വ്യക്തമാക്കി. അതത് സ്റ്റേഷനിലെ കമ്പ്യൂട്ടറുമായി സി.സി ടിവി ബന്ധിപ്പിക്കണം. എല്ലാ ആഴ്ചയിലും ഹാര്‍ഡ് ഡിസ്കിലെ ദൃശ്യങ്ങള്‍ ഡി.വി.ഡിയിലേക്ക് മാറ്റണം എന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
COMMENTS