ആലപ്പുഴ: തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് പരിഗണിക്കുന്നത് മൂവാറ്റപുഴ വിജിലന്‍സ് കോട...
ആലപ്പുഴ: തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് പരിഗണിക്കുന്നത് മൂവാറ്റപുഴ വിജിലന്‍സ് കോടതി ഈ മാസം പതിനൊന്നിലേക്ക് മാറ്റി. ടോം ജോസിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ടോം ജോസിന് അനധികൃത സ്വത്തില്ലെന്നും കുടുംബരപരമായ സ്വത്തുക്കള്‍ മാത്രമാണുള്ളതെന്നുമാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് ടോം ജോസിനെതിരെ കേസെടുത്തത്.
2010 മുതല്‍ 2016 സെപ്തംബര്‍ വരെയുള്ള കാലഘട്ടത്തില്‍ ടോം ജോസ് 1.03 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്നായിരുന്നു വിജിലന്‍സിന്റെ പ്രാഥമിക കണ്ടെത്തല്‍. എന്നാല്‍ പിന്നീടുള്ള വിശദമായ അന്വേഷണത്തില്‍ ഇതിന് ആവശ്യമായ തെളിവുകള്‍ ലഭിച്ചില്ല.
ഭാര്യാപിതാവില്‍ നിന്നും ടോം ജോസിന്റെ മകന് ലഭിച്ച പണം ഇദ്ദേഹത്തിന് നല്‍കിയതായാണ് വിജിലന്‍സ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് പാരിതോഷികമായി കണക്കാക്കാനാകില്ലെന്നാണ് വിജിലന്‍സിന്റെ വാദം.
COMMENTS