ന്യൂഡല്‍ഹി: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്മാന്ഖാന് കുറ്റക്കാരനെന്ന് രാജസ്ഥാനിലെ ജോധ്പൂര്‍ കോടതി വിധിച്ചു. കേസിലെ മറ്റ് പ്രതികളായ...
ന്യൂഡല്‍ഹി: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്മാന്ഖാന് കുറ്റക്കാരനെന്ന് രാജസ്ഥാനിലെ ജോധ്പൂര്‍ കോടതി വിധിച്ചു. കേസിലെ മറ്റ് പ്രതികളായ സെയ്ഫ് അലി ഖാന്, സൊനാലി ബേന്ദ്ര, തബു, നീലം എന്നിവരെ കോടതി വെറുതെ വിട്ടു. സല്മാന് ഖാനുള്ള ശിക്ഷാവിധി ഇന്നു തന്നെ ഉണ്ടാകും. ഈ കേസെടുത്ത് 20 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്.
1998 ലാണ് സല്മാന് ഖാനും മറ്റുള്ളവരും ഹം സാത്ത് സാത്ത് ഹൈ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി രാജസ്ഥാനിലെ ജോധ്പൂരില്‍ എത്തിയപ്പോള്‍ ഭവാദില്‍ നിന്നും ഗോധ ഫാമില്‍ നിന്നും കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നത്. രണ്ട് വ്യത്യസ്ത കേസുകളിലാണ് രാജസ്ഥാന് ഹൈക്കോടതിയുടെ വിധി.
കേസില്‍ ഒരു വര്‍ഷവും അഞ്ച് വര്‍ഷവും തടവുശിക്ഷ വിധിച്ച കീഴ്ക്കോടതി വിധിക്കെതിരെയാണ് സല്മാന് ഹോക്കോടതിയെ സമീപിച്ചത്. വാദം കേള്‍ക്കല്‍ നേരത്തെ അവസാനിച്ചിരുന്നു.
നേരത്തെ ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ കൈവശംവച്ച കേസില്‍ സല്‍മാനെ കോടതി വെറുതേ വിട്ടിരുന്നു. ആറു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
Keywords: Salman Khan, Case, Crime, Poaching
COMMENTS