ദുബായ്: പതിമൂന്നുകാരിക്ക് അശ്ലീലദൃശ്യങ്ങള്‍ അയച്ച കേസില്‍ ഇന്ത്യക്കാരനെ ദുബായ് കോടതി മൂന്നു മാസം തടവുശിക്ഷ വിധിച്ചു. കുടുംബസുഹൃത്തുകൂടിയാ...
ദുബായ്: പതിമൂന്നുകാരിക്ക് അശ്ലീലദൃശ്യങ്ങള്‍ അയച്ച കേസില്‍ ഇന്ത്യക്കാരനെ ദുബായ് കോടതി മൂന്നു മാസം തടവുശിക്ഷ വിധിച്ചു. കുടുംബസുഹൃത്തുകൂടിയായ യുവാവ് വീട്ടില്‍ എത്തുമ്പോള്‍ പെണ്‍കുട്ടിയോടെ അപമര്യാദയായി പെരുമാറുമായിരുന്നെന്നും പരാതിയില്‍ പറയുന്നു.
2017 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മകളുടെ ഇ മെയില്‍ അക്കൗണ്ടില്‍ 27 കാരനായ യുവാവ് അശ്ലീല ചിത്രങ്ങള്‍ അയച്ചത് അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടു.
ഇത്തരത്തില്‍ നിരവധി അശ്ലീല ചിത്രങ്ങള്‍ പെണ്‍കുട്ടിയുടെ ഇ-മെയിലില്‍ യുവാവ് അയച്ചതായി അമ്മ മനസ്സിലാക്കി. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയും കേസുമായി മുന്നോട്ടുപോകുകയുമായിരുന്നു.
ഫെബ്രുവരിയില്‍ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് പ്രതിക്ക് മൂന്നുമാസം തടവുശിക്ഷ വിധിച്ചത്. വിധി ചോദ്യം ചെയ്ത് ഉന്നതകോടതിയെ യുവാവ് സമീപിച്ചു. എന്നാല്‍, അപ്പീല്‍ കോടതി തള്ളി. തടവുശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
Highlights: Case against indian youth in Dubai for mailing nude photos

COMMENTS