തിരുവനന്തപുരം: ബി.ജെ.പി നേതാവിനെതിരെ ഫോണിലൂടെ അറുപതുകാരിയെ തെറിവിളിച്ചതിനും ബലാത്സംഗ ഭീഷണിമുഴക്കിയതിനും കേസെടുത്തു. നെയ്യാറ്റിന്‍കര സ്വദ...
തിരുവനന്തപുരം: ബി.ജെ.പി നേതാവിനെതിരെ ഫോണിലൂടെ അറുപതുകാരിയെ തെറിവിളിച്ചതിനും ബലാത്സംഗ ഭീഷണിമുഴക്കിയതിനും കേസെടുത്തു. നെയ്യാറ്റിന്‍കര സ്വദേശിനിയായ സുകുമാരിയുടെ പരാതിയിലാണ് കേസെടുത്തത്. തൃശ്ശൂര്‍ സ്വദേശിയായ അഭിഭാഷകന് കെ.വി.ഗുരൂവായൂരപ്പനെതിരെയാണ് നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തിരിക്കുന്നത്.
ഫോണ്‍ കോളുകളിലൂടെ നിരന്തരം ഗുരുവായൂരപ്പന് അസഭ്യം പറയുവെന്നാണ് വീട്ടമ്മയുടെ പരാതി. മാര്‍ച്ച് മാസം അവസാനത്തോടെയാണ് ഇയാള്‍ ഫോണ്‍വിളി ആരംഭിച്ചതെന്നും പിന്നീട് പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. സംഭാഷണം റെക്കോര്‍ഡ് ചെയ്തു സുകുമാരി പരാതിക്കൊപ്പം പൊലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍ തനിക്കെതിരെയുള്ള വ്യാജപ്രചരണമാണിതെന്ന് ഗുരൂവായൂരപ്പന് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അളകപ്പനഗറില്‍ ബി.ജെ.പിയുടെ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയായിരുന്നു ഇയാള്‍.
സത്രീത്വത്തെ അപമാനിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് ഗുരുവായൂരപ്പനെതിരെ കേസെടുത്തിരിക്കുന്നത്. ഫോണ്‍വിളിക്ക് പിന്നിലെ കാരണവും പൊലീസ് അന്വേഷിക്കുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ഗുരൂവായൂരപ്പനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
COMMENTS