തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാലക്കെതിരെ ...
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാലക്കെതിരെ പൊലീസ് അന്വേഷണം. കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ സഹോദരി എലീസയെ സഹായിക്കാനെന്ന പേരില്‍ പണം പിരിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. പരാതിയില്‍ അന്വേഷണം നടത്താനുള്ള നിര്‍ദ്ദേശം ഡി.ജി.പി ലോക്നാഥ് ബെഹ്റ ഐ.ജി മനോജ് എബ്രഹാമിന് കൈമാറി.
വിദേശ വനിത ലിഗ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണത്തില്‍ ഗുരുതരവീഴ്ചയുണ്ടായെന്ന് ലിഗയുടെ കുടുംബത്തെ സഹായിച്ച അശ്വതി ജ്വാല ആരോപിച്ചിരുന്നു. ലിഗയുടെ സഹോദരിയും സുഹൃത്തുമായി കാണാന്‍ ചെന്നപ്പോള്‍ ഡി.ജി.പി ആക്രോശിച്ചുവെന്നും മുഖ്യമന്ത്രിയെ കാണാന്‍ അനുമതി കിട്ടിയില്ലെന്നും അശ്വതി ആരോപിച്ചിരുന്നു. ഈ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് അശ്വതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

COMMENTS