തൃശൂര്‍: നിര്‍മ്മാതാക്കള്‍ വില കുറച്ചിട്ടും കുപ്പി വെള്ളത്തിന് വില കുറയ്ക്കാതെ വില്‍പ്പനക്കാര്‍ ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നു. ബഹുര...
തൃശൂര്‍: നിര്‍മ്മാതാക്കള്‍ വില കുറച്ചിട്ടും കുപ്പി വെള്ളത്തിന് വില കുറയ്ക്കാതെ വില്‍പ്പനക്കാര്‍ ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നു. ബഹുരാഷ്ട്രകമ്പനികള്‍ ഒഴികെ 100 കുപ്പിവെള്ള നിര്‍മ്മാതാക്കള്‍ വില കുറച്ചിട്ടും വില്‍പ്പനക്കാര്‍ ഇപ്പോഴും വാങ്ങുന്നത് പഴയ വില തന്നെയാണ്. 20 രൂപയുള്ള കുപ്പി വെള്ളം 12 രൂപയ്ക്ക് വില്‍ക്കുമെന്നാണ് കുപ്പിവെള്ള നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നത്.
സംസ്ഥാനത്തെ 140 കുപ്പിവെള്ള നിര്‍മ്മാതാക്കളില്‍ 100 പേരാണ് വില കുറച്ച് വെള്ളം വില്‍ക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ കടയുടമകള്‍ ഇവരുടെ കുപ്പിവെള്ളത്തിന് വില കുറച്ചല്ല വില്‍ക്കുന്നത്. കുപ്പിയില്‍ പ്രിന്റ് ചെയ്തിരിക്കുന്നെന്ന ന്യായീകരണമാണ് കടയുടമകള്‍ പറയുന്നത്.
12 രൂപയ്ക്ക് വിറ്റാല്‍ ലാഭം കുറയുമെന്നതു കൊണ്ടാണ് നിര്‍മ്മാതാക്കളുടെ നിര്‍ദ്ദേശം നടപ്പാക്കാന്‍ കടയുടമകള്‍ മടിക്കുന്നത്.
COMMENTS