ജയ്പൂര്‍: തന്റെ മണ്ഡലത്തിലെ മൂന്നര ലക്ഷത്തോളം വരുന്ന മുസ്ലീങ്ങള്‍ ക്രിമിനലുകളും ലൗജിഹാദ് പ്രചരിപ്പിക്കുന്നവരുമാണെന്ന് രാജസ്ഥാനിലെ ആല്‍വാര്‍ മണ്ഡലത്തിലെ ബി.ജെ.പി എം.പി ബന്‍വാരി ലാല്‍ സിംഗല്‍ പരാമര്‍ശിച്ചു. കഴിഞ്ഞ ദിവസം ആല്‍വാറില്‍ വച്ച് നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് ബന്‍വാരി ലാല്‍ ഈ വിവാദ പരാമര്‍ശം നടത്തിയത്.
മുസ്ലീങ്ങളെ തന്റെ വീട്ടിലേക്ക് കയറ്റില്ലെന്നും അവരോട് വോട്ട് ആവശ്യപ്പെടില്ലെന്നും ബന്‍വാരി ലാല്‍ പ്രസംഗത്തിനിടെ പറഞ്ഞു. പ്രസംഗത്തിന് ശേഷം തിരിച്ച് പോകാനൊരുങ്ങിയ എം.പിയോട് പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ മുംസ്ലീങ്ങളെ അധിക്ഷേപിക്കുകയായിരുന്നു എം.പി.
ഇത് രാഷ്ട്രീയപരമായ നിലപാടല്ല, തന്റെ വിശ്വാസമാണ്. അവര്‍ വ്യാജ ഫേസ്ബുക്ക് ഐ.ഡി നിര്‍മ്മിച്ച് ഹിന്ദു പെണ്‍കുട്ടികളെ പ്രണയം നടിച്ച് വിവാഹം കഴിക്കുകയും നശിപ്പിക്കുകയും ചെയ്യുമെന്നും എം.പി ആരോപിച്ചു. അവര്‍ തനിക്ക് വോട്ട് ചെയ്യില്ലെന്ന് അറിയാമെന്നും അവരുടെ വോട്ട് തനിക്ക് ആവശ്യവുമില്ലെന്നും അവര്‍ വോട്ട് ചെയ്താല്‍ പിന്നീട് അവരുടെ ആക്രമങ്ങളില്‍ താന്‍ അവരെ സഹായിക്കേണ്ടി വരുമെന്നും ബന്‍വാരി ലാല്‍ വ്യക്തമാക്കി.
0 thoughts on “ തന്റെ മണ്ഡലത്തിലെ മുസ്ലീങ്ങള്‍ ക്രിമിനലുകളും ലൗജിഹാദ് പ്രചരിപ്പിക്കുന്നവരും: എം.പി ബന്‍വാരി ലാല്‍ സിംഗല്‍”