ന്യൂഡല്‍ഹി: അയോദ്ധ്യ കേസില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി മെയ് 15 ലേക്ക് മാറ്റിവെച്ചു. അയോദ്ധ്യ കേസ് ഒരു ഭൂമി തര്‍ക്ക കേസ് എന്ന നിലയ...
ന്യൂഡല്‍ഹി: അയോദ്ധ്യ കേസില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി മെയ് 15 ലേക്ക് മാറ്റിവെച്ചു. അയോദ്ധ്യ കേസ് ഒരു ഭൂമി തര്‍ക്ക കേസ് എന്ന നിലയില്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്ന് ഹര്ജിക്കാരന് രാംലല്ല ആവശ്യപ്പെട്ടു.
അയോദ്ധ്യ കേസിലെ വിധിക്കായി രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും കാത്തിരിക്കുകയാണെന്ന ഹര്‍ജിക്കാരില്‍ ചിലരുടെ വാദത്തെ എതിര്‍ത്ത് നേരത്തെ കോടതിയും സമാനമായ പരാമര്‍ശം നടത്തിയിരുന്നു. ഒരു ദേശീയ വിഷയമായി പരിഗണിക്കേണ്ട സാഹചര്യം അയോദ്ധ്യ കേസിന് ഇല്ലെന്ന് രാംലല്ലയ്ക്ക് വേണ്ടി ഹാജരായ ഹരീഷ് സാല്‍വെ വാദിച്ചു.
COMMENTS