തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ സഹോദരി എലീസയെ സഹായിക്കാനെന്ന പേരില്‍ സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാല പണം പിരിച്ച് തട്ടിപ്പ് നടത്തിയെന്ന...
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ സഹോദരി എലീസയെ സഹായിക്കാനെന്ന പേരില്‍ സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാല പണം പിരിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിക്കെതിരെ അശ്വതി ജ്വാല തന്നെ രംഗത്തെത്തി. ലിഗയുടെ മരണത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിന് വേണ്ടി പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഇല്ലാതാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും പരാതിയില്‍ പറഞ്ഞിട്ടുള്ളത് സത്യമല്ലെന്നുള്ളത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണെന്നും ഒരാള്‍ ഒറ്റപ്പെട്ടാല്‍ സഹായിക്കേണ്ടെയെന്നും അശ്വതി ജ്വാല ചോദിക്കുന്നു.
ടൂറിസം മാഫിയക്കെതിരെ, ഗവണ്മെന്റിന്റെ വീഴ്ചകള്‍ക്കെതിരെ, പൊലീസിനെതിരെ സംസാരിച്ചു എന്ന പേരിലാണ് തന്നെ ഇപ്പോള്‍ വേട്ടയാടുന്നത്. അഞ്ചുവര്‍ഷമായിട്ട് സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തനിക്കെതിരെ ഒരു പരാതി പോലും വന്നിട്ടില്ലെന്നും കേരള സമൂഹം തന്നെ ചേര്‍ത്തുനിര്‍ത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. തങ്ങള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് ശേഷമാണ് അന്വേഷണം ഊര്ജ്ജിതമായതെന്നും അവര്‍ വ്യക്തമാക്കി.
തന്നെ ഏത് കള്ളക്കേസ് ചുമത്തി ജയിലിലിട്ടാലും തനിക്ക് ആത്മസംതൃപ്തി ഉണ്ടെന്നും ഇങ്ങനെ തന്നെ മുന്നോട്ട് പോകുമെന്നും അശ്വതി പറഞ്ഞു. എത്രയോ ആള്ക്കാര് നാടിന് വേണ്ടി ബലിയാടായിട്ടുണ്ടെന്നും അതുപോലെ ഒരു ബലിയാടായി നിന്നാലും ഈ നാടിന് ഒരു തിരുത്തലുണ്ടാകുമെങ്കില്‍ യാതൊരു വിഷമവുമില്ലന്നും അശ്വതി പറഞ്ഞു. തന്നെയും തന്റെ പ്രവര്‍ത്തനങ്ങളെയും വിശ്വസിച്ചിരിക്കുന്ന അനാഥരായ ഒരുപാട് പേരുടെ പ്രതീക്ഷകളെ തകര്‍ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അശ്വതി പ്രതികരിച്ചു.

COMMENTS