ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ആസിഫയുടെ കൊലപാതക കേസിലെ പ്രതികളെ പിന്തുണച്ച് റാലി നടത്തിയ പ്രാദേശിക അഭിഭാഷകര്‍ക്കെതിരെ സുപ്രീംകോടതി സ്വമേധയാ...
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ആസിഫയുടെ കൊലപാതക കേസിലെ പ്രതികളെ പിന്തുണച്ച് റാലി നടത്തിയ പ്രാദേശിക അഭിഭാഷകര്‍ക്കെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ആസിഫയുടെ അഭിഭാഷകയ്ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് പൊലീസിന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിര്‍ദ്ദേശവും നല്കി.
ജമ്മു ബാര്‍ അസോസിയേഷന് സുപ്രീംകോടതി നോട്ടീസ് നല്‍കുകയും ജമ്മു പ്രാദേശിക അഭിഭാഷകരെ താക്കീത് നല്‍കുകയും ചെയ്തു. നീതി നടപ്പാക്കുന്നത് തടസപ്പെടുത്താന്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് ജമ്മുകശ്മീരില്‍ പ്രക്ഷോഭം വ്യാപകമായിരുന്നു. ഈ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ജനുവരി 22 നാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറുന്നത്.
ഇതിനിടെ പ്രതിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹിന്ദു ഏക്ത മഞ്ച് എന്ന സംഘടനയുടെ നേതൃത്വത്തില്‍ ഫെബ്രുവരിയിലായിരുന്നു ദേശീയ പതാക ദുരുപയോഗം ചെയ്തുകൊണ്ടുള്ള പ്രതിഷേധം.
COMMENTS