വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടെന്നാരോപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ അടുത്ത അനുയായി അടക്ക...
വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടെന്നാരോപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ അടുത്ത അനുയായി അടക്കം 24 റഷ്യക്കാര്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. പുടിനും ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് അമേരിക്കയുടെ ഈ നടപടി എന്നത് ശ്രദ്ധേയമാണ്. ഈ നടപടി യു.എസ് - റഷ്യ ബന്ധത്തെ ബാധിച്ചേക്കുമെന്നാണ് വിലയിരുത്തുന്നത്. നേരത്തെ പ്രസിഡന്റ്
തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ ആ നിലപാടിനെ തള്ളുന്നതാണ് അമേരിക്കയുടെ ഈ നടപടി.
യു.എസ് കോണ്‍ഗ്രസിന്റെ ശക്തമായ സമ്മര്‍ദ്ദമാണ് നടപടിക്ക് ഇടയാക്കിയതെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ ഇത് കൂടിക്കാഴ്ചയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി. റഷ്യ അമേരിക്ക ബന്ധത്തില്‍ വിള്ളലുണ്ടായിട്ടില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രിയും പ്രതികരിച്ചു.
COMMENTS