കൊച്ചി: നേരം, പ്രേമം എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന് അല്‍ഫോണ്‍സ് പുത്രന് നിര്‍മ്മിക്കുന്ന ചിത്രം തൊബാമ നാളെ റിലീസ് ചെയ്യാനിരിക്കെ ...
കൊച്ചി: നേരം, പ്രേമം എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന് അല്‍ഫോണ്‍സ് പുത്രന് നിര്‍മ്മിക്കുന്ന ചിത്രം തൊബാമ നാളെ റിലീസ് ചെയ്യാനിരിക്കെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. തൊബാമയെ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അല്ഫോണ്സും സുകുമാരന്‍ തെക്കേപ്പാട്ടും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് മൊഹ്സിന്‍ കാസിം ആണ്.
തൊബാമയുടെ ആകെ ബജറ്റ് അവഞ്ചേഴ്സിലെ നായകന് റോബര്‍ട്ട് ഡൗണി ജൂനിയറിന്റെ പ്രതിഫലത്തിന്റെ ഏഴില്‍ ഒന്ന് മാത്രമാണെന്നും ഇതില്‍ സൂപ്പര്‍ ഹീറോസ് ഇല്ലെന്നും എന്നാല്‍ സാധാരണ ഹീറോസ് ഉണ്ടെന്നും പോസ്റ്റില്‍ പറയുന്നു. നല്ല ചങ്കുറപ്പുള്ള കഥാപാത്രങ്ങള്‍ക്ക് വേണ്ടി നല്ലതുപോലെ പണിയെടുത്ത ആള്ക്കാര് ഈ സിനിമയിലുണ്ടെന്നും പിന്നെ പുതുമ പ്രതീക്ഷിക്കരുതെന്നും അല്‍ഫോണ്‍സ് പുത്രന് തന്റെ പോസ്റ്റില്‍ പറയുന്നു. അവഞ്ചേഴ്സ് നാളെ റിലീസ് ചെയ്യാനിരിക്കെയാണ് ഈ പോസ്റ്റ് ശ്രദ്ധേയമാകുന്നത്.

COMMENTS