തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകള്‍ ചട്ടം ലംഘിച്ച് മുന്‍ വര്‍ഷം നടത്തിയ എം.ബി.ബി.എസ് പ്രവേശനം സാധൂകരിക്കുന്ന ബില്‍ പാസാക...
തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകള്‍ ചട്ടം ലംഘിച്ച് മുന്‍ വര്‍ഷം നടത്തിയ എം.ബി.ബി.എസ് പ്രവേശനം സാധൂകരിക്കുന്ന ബില്‍ പാസാക്കിയത് ദുഃഖകരമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി വ്യക്തമാക്കി.
നിയമസഭ ഇത്തരമൊരു ബില്‍ പാസാക്കാന്‍ പാടില്ലായിരുന്നു. അര്‍ഹതയുള്ളവരെ സഹായിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുകയായിരുന്നു വേണ്ടിയിരുന്നത്.
എന്നാല്‍ ഇതിന്റെ പേരില്‍ ആരെയും കുറ്റപ്പെടുത്താനില്ലെന്നും എ.കെ.ആന്റണി വ്യക്തമാക്കി.
COMMENTS