വാഷിങ്ടണ്‍: സിറിയയില്‍ ബ്രിട്ടണും ഫ്രാന്‍സിനുമൊപ്പം അമേരിക്ക വ്യോമാക്രമണം നടത്തി. സിറിയയിലെ രാസായുധ ആക്രമണത്തിന് മറുപടിയായാണ് അമേരിക്ക...
വാഷിങ്ടണ്‍: സിറിയയില്‍ ബ്രിട്ടണും ഫ്രാന്‍സിനുമൊപ്പം അമേരിക്ക വ്യോമാക്രമണം നടത്തി. സിറിയയിലെ രാസായുധ ആക്രമണത്തിന് മറുപടിയായാണ് അമേരിക്ക അടക്കമുള്ളവരുടെ ഈ ആക്രമണം. ആക്രമണ വാര്‍ത്ത സ്ഥിരീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാസായുധ സംഭരണ കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് മുന്നറിയിപ്പു നല്കി. സിറിയയ്ക്ക് നേരെ എല്ലാത്തരം സൈനിക നടപടികളും മുന്നിലുണ്ടെന്ന് പറയുന്ന അമേരിക്ക അന്തിമ തീരുമാനം വ്യക്തമാക്കിയിരുന്നില്ല. തുടര്‍ന്നാണ് സഖ്യരാഷ്ട്രങ്ങളുടെ പിന്തുണയോടെയുള്ള വ്യോമാക്രമണം. എന്നാല്‍ ഇതിന് കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് റഷ്യ പ്രതികരിച്ചു.
പാശ്ചാത്യ രാജ്യങ്ങള്‍ സിറിയയ്ക്കെതിരെ പടയൊരുക്കം നടത്തുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. വ്യോമാക്രമണമത്തിന് പിന്നാലെ പുതിയ ആക്രമണ സാധ്യത നല്കി അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ മെഡിറ്ററേനിയല്‍ കടലില്‍ നങ്കൂരമിട്ടതായും വാര്‍ത്തയുണ്ടായിരുന്നു. മധ്യപൂര്‍വേഷ്യയില്‍ ഏതുനിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടാവുന്ന അവസ്ഥയാണിപ്പോള്‍ നിലനില്‍ക്കുന്നത്.
അതേസമയം ആക്രമണം തുടരാന്‍ ഉദ്ദേശമില്ലെന്നും ശക്തമായ സന്ദേശം നല്‍കുക എന്നതാണ് ലക്ഷ്യമെന്നും അമേരിക്ക അറിയിച്ചു. എന്നാല്‍ റഷ്യയുടെ പ്രത്യാക്രമണത്തെ ലോകം ആശങ്കയോടെയാണ് ഉറ്റുനോക്കുന്നത്.
COMMENTS