ചെന്നൈ: നദീജലം പങ്കുവയ്ക്കുന്നതിനെ ചൊല്ലി തര്‍ക്കിക്കുകയല്ല മറിച്ച് കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുകയാണ് വേണ്ടതെന്ന് നടന് പ്രകാശ് രാജ് ...
ചെന്നൈ: നദീജലം പങ്കുവയ്ക്കുന്നതിനെ ചൊല്ലി തര്‍ക്കിക്കുകയല്ല മറിച്ച് കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുകയാണ് വേണ്ടതെന്ന് നടന് പ്രകാശ് രാജ് പറഞ്ഞു. കാവേരി നദീജല തര്‍ക്ക വിഷയത്തെക്കുറിച്ച് പ്രതികരിക്കുകയായിരന്നു അദ്ദേഹം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കാതെ ഈ വിഷയത്തില്‍ രാഷ്ട്രീയം കളിക്കുകയാണെന്നും പ്രകാശ് രാജ് പറഞ്ഞു.
ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കുമെതിരെയാണ് തന്റെ പോരാട്ടമെന്നും രാജ്യത്തെ സമാധാന അന്തരീക്ഷവും മതേതരത്വവും തുല്യതയും തകര്‍ക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ഒരു പാര്‍ട്ടി അഗം എന്ന നിലയില്‍ അല്ല ഒരു സാധാരണ പൗരന് എന്ന നിലയില്‍ പാര്‍ട്ടി നേതാക്കന്മാരെ നമ്മള് ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നും ഈ ഗുരുതര അവസ്ഥയിലും മൗനം പാലിക്കുന്നതിനെതിരെ പല ചോദ്യങ്ങളും ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ ഒരു ഉത്തരവും തനിക്ക് ലഭിച്ചിട്ടില്ലെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.
COMMENTS