ലണ്ടന്‍: മന്മോഹന് സിംഗിന്റെ ജീവിതകഥ പറയുന്ന ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന സിനിമയെക്കുറിച്ച് കുറച്ചു നാളുകളായി വാര്‍ത്തകള്‍ വരാ...
ലണ്ടന്‍: മന്മോഹന് സിംഗിന്റെ ജീവിതകഥ പറയുന്ന ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന സിനിമയെക്കുറിച്ച് കുറച്ചു നാളുകളായി വാര്‍ത്തകള്‍ വരാറുണ്ട്. ഈ സിനിമയില്‍ മന്മോഹന് സിംഗായി അഭിനയിക്കുന്നത് അനുപം ഖേറാണ്. സഞ്ജയ് ബാരുവിന്റെ ബുക്കായ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ അതേ പേര് തന്നെയാണ് ചിത്രത്തിനും ഉപയോഗിച്ചിരിക്കുന്നത്.
ചിത്രത്തിലെ മന്മോഹന് സിംഗിന്റെ രൂപത്തിലുള്ള അനുപം ഖേറിന്റെ ലുക്ക് പുറത്തുവിട്ടിരുന്നു. പ്രേക്ഷകരെ ഞെട്ടിക്കുന്ന രീതിയിലുള്ള മേക്ക് ഓവറാണ് അനുപമിന്റേത്. അഭിനേതാവ് എന്ന നിലയില്‍ തനിക്ക് ലഭിച്ച ഒരു ടാസ്ക്കാണിതെന്നും സമകാലികനായ ഡോക്ടര്‍ മന്മോഹന് സിംഗിനെപ്പോലെ ഒരാളെ അവതരിപ്പിക്കുന്നത് തന്നിലെ അഭിനേതാവിന് വെല്ലുവിളി ഉയര്‍ത്തുന്നതാണെന്നും അനുപം ഖേര്‍ പറഞ്ഞു.
പുതിയ സംവിധായകനാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും ലണ്ടനില്‍ ഇതിന്റെ ചിത്രീകരണം തുടങ്ങിയെന്നും നിര്‍മ്മാതാവ് ഹന്‍സാല്‍ മെഹ്ത പറഞ്ഞു. ചിത്രത്തിലെ വളരെ നല്ല കഴിവുള്ള താരങ്ങളുടെ കൂടെ ജോലി ചെയ്യാന്‍ പറ്റുന്നത് അപൂര്‍വ്വമായി കിട്ടുന്ന അവസരമാണെന്നും ഹന്‍സാല്‍ പറഞ്ഞു.
COMMENTS