തൊടുപുഴ: അടിമാലിയില്‍ കാര്‍ തോട്ടിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരുകുടുംബത്തിലെ മൂന്നു പേര് മരിച്ചു. തൃശൂര്‍ ചാലക്കുടി പയ്യപ്പന്‍ വീടി...
തൊടുപുഴ: അടിമാലിയില്‍ കാര്‍ തോട്ടിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരുകുടുംബത്തിലെ മൂന്നു പേര് മരിച്ചു. തൃശൂര്‍ ചാലക്കുടി പയ്യപ്പന്‍ വീടി പി.ജെ. ജോയി (40), ഭാര്യ ഷാലി ജോയി (36), ജോയിയുടെ കൊച്ചുമകള്‍ സാറ (നാല്) എന്നിവരാണ് മരിച്ചത്. അടിമാലി ഇരുമ്പുപാലത്തിനു സമീപമാണ് അപകടമുണ്ടായത്.
അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
കുടുംബം ചാലക്കുടിയില്‍ നിന്ന് മൂന്നാറിലേക്കു പോകുമ്പോഴാണ് അപകടമുണ്ടായത്. അടിമാലി ഇരുമ്പുപാലം ചേറായി പാലത്തിനു സമീപം കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്കു മറിയുകയായിരുന്നു.
അപകടത്തില്‍പ്പെട്ടവരെ നാട്ടുകാരാണ് പുറത്തെടുത്തത്. ഒരു മണിക്കൂറിനു ശേഷമാണ് പൊലീസ് അപകടസ്ഥലത്ത് എത്തിയത്.
സ്ഥിരം അപകടമുണ്ടാകുന്ന മേഖലയാണിവിടം. എന്നാല്‍, അപകടം തടയുന്നതിനായി പൊലീസ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്നു നേരത്തെ തന്നെ പരാതിയുണ്ട്. പൊലീസിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ കൊച്ചി-ധനുഷ്കോടി ദേശീയപാത ഉപരോധിച്ചു.
Highlights: Three in a family die in an accident at Adimaly

COMMENTS