കൊല്ലം: സി.പി.ഐയുടെ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് ഇന്ന് കൊല്ലത്ത് തുടക്കം. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള മതേതര കക്ഷികളുമായി ദേശീയ...
കൊല്ലം: സി.പി.ഐയുടെ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് ഇന്ന് കൊല്ലത്ത് തുടക്കം. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള മതേതര കക്ഷികളുമായി ദേശീയതലത്തില്‍ ധാരാണയാകാമെന്ന രാഷ്ട്രീയ സാഹര്യമാണ് നിലവിലുള്ള സാഹചര്യത്തില്‍ നടക്കുന്ന ഈ പാര്‍ട്ടി കോണ്‍ഗ്രസ് ശ്രദ്ധേയമാണ്.
ബി.ജെ.പിക്കെതിരെ ഇടത് മതേതര കക്ഷികളുടെ വിശാലമായ മുന്നണിയെന്ന സി.പി.ഐയുടെ കാഴ്ചപ്പാടിനെ ആദ്യം ശക്തമായി എതിര്‍ത്തിരുന്ന സി.പി.എം ഇപ്പോള്‍ ചെറുതായി അയഞ്ഞിരിക്കുന്ന സാഹചര്യ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഈ വിഷയം ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്.
പാര്‍ട്ടി കോണ്‍ഗ്രസ്സിനോടനുബന്ധിച്ചുള്ള പതാക കൊടിമര ജാഥകള്‍ ഇന്ന് വൈകിട്ടോടെ കൊല്ലത്തെത്തും. സി.കെ ചന്ദ്രപ്പന് നഗറില്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പതാക ഉയര്‍ത്തും. നാളെ രാവിലെ 11 മണിക്കാണ് പ്രതിനിധി സമ്മേളനം തുടങ്ങുക. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ളവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. വൈകിട്ട് മൂന്ന് മണിക്ക് കരട് രാഷ്ട്രീയ പ്രമേയവും സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിക്കും. ഞാറാഴ്ച രാവിലെ പുതിയ ദേശീയ കൗണ്‍സിലിനെയും ജനറല്‍ സെക്രട്ടറിയേയും തെരഞ്ഞെടുക്കും. അതിനുശേഷം ഒരു ലക്ഷത്തോളം ചുവപ്പ് വോളണ്ടിയര്‍മാരെ അണിനിരത്തി പൊതുസമ്മേളനവും നടക്കും.
COMMENTS