ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് പത്താംക്ലാസ് കണക്ക് പരീക്ഷ റദ്ദാക്കിയ തീരുമാനം സി.ബി.എസ്.ഇ പിന്‍വലിച്ചു. ചോദ്യപേപ്പര്‍...
ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് പത്താംക്ലാസ് കണക്ക് പരീക്ഷ റദ്ദാക്കിയ തീരുമാനം സി.ബി.എസ്.ഇ പിന്‍വലിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ച പരീക്ഷയെ കാര്യമായി ബാധിച്ചിട്ടില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളുടെ താത്പര്യം മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അനില്‍ സ്വരൂപ് അറിയിച്ചു. നിലപാട് നാളെ അറ്റോണി ജനറല്‍ കെ.കെ വേണുഗോപാല്‍ സുപ്രീംകോടതിയെ അറിയിക്കും.
ഉത്തരക്കടലാസുകള്‍ പരിശോധിച്ചപ്പോള്‍ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്നതിന് സൂചനകളൊന്നും കിട്ടാത്ത സാഹചര്യത്തിലാണ് കണക്ക് പുന:പരീക്ഷ വേണ്ടെന്ന് സി.ബി.എസ്.ഇ തീരുമാനിച്ചത്. കഴിഞ്ഞ മാസം 28ന് നടത്തിയ പരീക്ഷയാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് റദ്ദാക്കിയത്.
ഡല്‍ഹിയിലും ഹരിയാനയിലും മാത്രമാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്നും പുന:പരീക്ഷ നടത്തുകയാണെങ്കില്‍ ജൂലൈയില്‍ ഇരു സംസ്ഥാനത്തും മാത്രമായി നടത്തും എന്നുമായിരുന്നു കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അനില്‍ സ്വരൂപ് അറിയിച്ചിരുന്നത്. ഇക്കാര്യത്തില്‍ 15 ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും അറിയിച്ചിരുന്നു.

COMMENTS