BREAKING NEWS
Search

നടി സീനത്ത് അമന്റെ പരാതിയില്‍ വ്യവസായി അറസ്റ്റില്‍, അശ്ലീല സന്ദേശം അയച്ചെന്നും പീഡിപ്പിച്ചെന്നും പരാതി

മുംബയ്: ബോളിവുഡ് നടി സീനത്ത് അമനെ പീഡിപ്പിച്ചെന്നു പരാതി. മുംബയിലെ വ്യവസായിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കുടുംബ സുഹൃത്തായിരുന്ന വ്യവസായി നിരന്തരംശല്യപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തു എന്നാണ് സീനത്ത് അമന്റെ പരാതി. വ്യാഴാഴ്ച വൈകിട്ടാണ് പരാതി നല്‍കിയത്.

വ്യാഴാഴ്ച രാത്രി തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി. അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടുണ്ട്.

പ്രതി ശല്യം ചെയ്യുന്നെന്നു കാട്ടി ജനുവരിയില്‍ സീനത്ത് അമന്‍ പൊലീസിനു പരാതി നല്‍കിയിരുന്നു. നിരന്തരം പിന്‍തുടരുകയും അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്നു എന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്.



Keywords: Zeenat Aman, Molestation case, police, arrest, crime



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ നടി സീനത്ത് അമന്റെ പരാതിയില്‍ വ്യവസായി അറസ്റ്റില്‍, അശ്ലീല സന്ദേശം അയച്ചെന്നും പീഡിപ്പിച്ചെന്നും പരാതി