Search

സമ്പത്തിന്റെ കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റിനെ പിന്തള്ളി എം.എ യൂസഫലിയും രവി പിള്ളയും



ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും സമ്പന്നനായ മലയാളി ലുലു ഗ്രുപ്പ് ചെയര്‍മാന്‍നായ എം.എ യൂസഫലിയാണ്. 32,500 കോടി രൂപയുടെ ആസ്തിയാണു യൂസഫലിക്ക് ഉള്ളത്. ഫോബ്‌സ് മാസികയുടെ പുതിയ കണക്കനുസരിച്ചാണ് യൂസഫലി ഏറ്റവും സമ്പന്നനായ മലയാളി യായത്. ഇന്ത്യയിലെ കണക്കെടുക്കുമ്പോള്‍ 19-ാം സ്ഥാനമാണു യുസഫലിക്ക്. ആഗോള റാങ്കില്‍ 388-ാം സ്ഥാനവുമുണ്ട്.

23,300 കോടിയുടെ ആസ്തിയുള്ള രവി പിള്ളയാണു രണ്ടാമതായുള്ളത്. ലോക റാങ്കിങ്ങില്‍ 572-ാം സ്ഥാനമാണു രവി പിള്ളയ്ക്ക്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണാര്‍ഡ് ട്രംപിന്റെ ആസ്തിയെക്കാളും മുകളിലാണ് ഇരുവരുടെയും ആസ്തി.

ജെംസ് എഡ്യൂക്കേഷന്‍  തലവന്‍ സണ്ണി വര്‍ക്കിയാണ് മലാളികളില്‍ മൂന്നാം സ്ഥാനത്തുള്ളത്. 15,600 കോടി രൂപയാണു സണ്ണിയുടെ ആസ്തി.

ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന് നാലാം സ്ഥാനമാണുള്ളത്. 11,700 കോടി രൂപയാണ് ക്രിസ് ഗോപാലകൃഷ്ണന്റെ സമ്പാദ്യം.

ജോസ് ആലുക്കാസും വി ഗാഡ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുമാണ് ആദ്യ പത്തില്‍ ഇടംപിടിച്ചിട്ടുള്ള മറ്റ് മലയാളികള്‍.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ സമ്പത്തിന്റെ കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റിനെ പിന്തള്ളി എം.എ യൂസഫലിയും രവി പിള്ളയും