Search

ഷി ജിന്‍പിങ് ഇനി ഏകാധിപതി, ആജീവനാന്തം ഭരണത്തില്‍ തുടരാനുള്ള ഭേദഗതി പാര്‍ലമെന്റ് പാസ്സാക്കി


അഭിനന്ദ്

ന്യൂഡല്‍ഹി: ചൈനയെ വീണ്ടും ഒരു ഏകാധിപത്യ രാജ്യമാക്കി മാറ്റിക്കൊണ്ട്, പ്രസിഡന്റ് ഷി ജിന്‍പിങിന് ആജീവനാന്തം തുടരാനുള്ള ഭരണഘടനാ ഭേദഗതി പാര്‍ലമെന്റ് പാസ്സാക്കി.

ഇതോടെ, രണ്ടു ടേം കഴിഞ്ഞ് അടുത്ത നേതാവിനായി മാറിക്കൊടുക്കുന്ന പാര്‍ട്ടി കേന്ദ്രീകൃത ജനാധിപത്യ സ്വഭാവത്തില്‍ നിന്നു ചൈന വീണ്ടും മാറുകയും ഷി ലോകത്തെ ഏറ്റവും ശക്തനായ ഏകാധിപതിയായി മാറാന്‍ അവസരമൊരുങ്ങുകയുമാണ്.

'കൂട്ടായ' നേതൃത്വത്തിന്റെ കാലഘട്ടം ഇതോടെ അവസാനിക്കുകയാണ്. ഒരാളുടെ കാലാവധി കഴിയുന്നതിനു മുന്‍പു തന്നെ അടുത്ത നേതാവിനെ ഒരുക്കിക്കൊണ്ടുവരുന്ന പതിവും അവസാനിക്കുകയാണ്.

മാവോയുടെ കാലത്തെ ഏകാധിപത്യ പ്രവണതകള്‍ വീണ്ടും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തലപൊക്കിയിരിക്കുകയാണ് ഷിയെ സ്ഥിരം നേതാവായി അവരോധിക്കുന്നതിലൂടെ.

ചൈനയുടെ റബര്‍ സ്റ്റാമ്പ് പാര്‍ലമെന്റില്‍ 2,958 പേര്‍ ഷിയെ ഏകാധിപതിയായിയ വാഴിക്കാന്‍ കൈ പൊക്കിയപ്പോള്‍ രണ്ടു പേര്‍ എതിര്‍ത്തു. മൂന്നു പേര്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കുകയും ചെയ്തു.

'ചൈനയിലെ സാധാരണ ജനങ്ങളുടെ ആഗ്രഹമാണ് ഇതിലൂടെ സാദ്ധ്യമാക്കിയിരിക്കുന്നത്', എന്നാണ് വടക്കുകിഴക്കന്‍ ഹെലോങ്ജിയാങ് പ്രവിശ്യയില്‍ നിന്നുള്ള പ്രതിനിധി ജു സിയുക്കിന്‍ പ്രതികരിച്ചത്.

2012 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി അവരോധിതനായതു മുതല്‍ പാര്‍ട്ടിയും ഭരണവും കൈപ്പിടിയിലാക്കാന്‍ ഷി കരുക്കള്‍ നീക്കിത്തുടങ്ങിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നീക്കം. ഭരണചക്രം ഷിയുടെ കൈയിലായതിനാല്‍ ആര്‍ക്കും എതിര്‍ക്കാനാവാത്ത സ്ഥിതിയാണ്. എതിര്‍ക്കുന്നവരെ കള്ളക്കേസില്‍ കുടുക്കി ജയിലിടയ്ക്കുമെന്നതിനാല്‍ ആര്‍ക്കും ഏകാധിപതിയെ എതിര്‍ക്കാനാവാത്ത സ്ഥിതിയാണ്.

നിലവില്‍ 2023ല്‍ ഷിക്ക് അധികാരമൊഴിയേണ്ടി വരുമായിരുന്നു. ഭേദഗതിയോടെ അദ്ദേഹത്തിന് ഇനി ഇഷ്ടപ്പെടുന്ന കാലം വരെ തുടരാം. ചൈനയെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക-സൈനിക ശക്തിയാക്കുക എന്ന ലക്ഷ്യത്തിലാണ് ഷി മുന്നേറുന്നത്.

ഷി അധികാരത്തില്‍ വന്നതില്‍ പിന്നെ ചൈനയില്‍ എല്ലാ രംഗത്തും അടിച്ചമര്‍ത്തല്‍ ശക്തമാണ്. സമൂഹമാധ്യമങ്ങള്‍ക്കു നേരത്തേതിലും നിയന്ത്രണവും ഏര്‍പ്പെടുത്തി. എന്നാല്‍, അഴിമതിക്കെതിരേ അദ്ദേഹം കൈക്കൊള്ളുന്ന ശക്തമായ നിലപാട് പൊതു ജനത്തിന് ഇഷ്ടമായിട്ടുമുണ്ട്. പാര്‍ട്ടി നേതൃതലത്തിലുള്ളവരില്‍ ഏതാണ്ട് പത്തു ലക്ഷത്തോളം ഇതിനകം അഴിമതിയുടെ പേരില്‍ തെറിക്കുകയോ ജയിലിലാവുകയോ ചെയ്തത്.

ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് വളരെ ആസൂത്രിതമായ മുന്നൊരുക്കം ഷി നടത്തിയിരുന്നു. പാര്‍ട്ടിയുടെ പ്രധാന പദവികളിലെല്ലാം തന്നോടു കൂറു പുലര്‍ത്തുന്നവരെ ഇരുത്തിക്കൊണ്ട്, പാര്‍ട്ടിയെ അദ്ദേഹം കൈപ്പിയിടിയിലാക്കുകയായിരുന്നു. എതിര്‍സ്വരങ്ങളൊന്നും ഉയരരുതെന്നും അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു.

ഇന്റര്‍നെറ്റില്‍ പോലും ഐ ഡിസെഗ്രി, എംപറര്‍ തുടങ്ങിയ വാക്കുകള്‍ പോലും ബ്‌ളോക്് ചെയ്തുകൊണ്ടാണ് ഇപ്പോഴത്തെ മാറ്റം നടപ്പാക്കിയിരിക്കുന്നത്. എതിര്‍ക്കുന്ന ഒരു ശബ്ദവും എവിയെടും പുറത്തുവരാത്ത വിധം ഏകാധിപത്യ സ്വഭാവത്തോടെ ഷി അധികാരക്കസേര ഉറപ്പിക്കുകയാണ്.

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഷി ജിന്‍പിങ് ഇനി ഏകാധിപതി, ആജീവനാന്തം ഭരണത്തില്‍ തുടരാനുള്ള ഭേദഗതി പാര്‍ലമെന്റ് പാസ്സാക്കി