തിരുവനന്തപുരം: ഇന്ന് ലോക ജലദിനം. നാളേക്കായി ഒരുതുളളി വെളളം കരുതിവയ്ക്കണമെന്ന സന്ദേശം ഓര്‍മ്മപ്പെടുത്തിയാണ് ഒരു ജലദിനം കൂടി കടന്നുപോവുന്നത...
തിരുവനന്തപുരം: ഇന്ന് ലോക ജലദിനം. നാളേക്കായി ഒരുതുളളി വെളളം കരുതിവയ്ക്കണമെന്ന സന്ദേശം ഓര്‍മ്മപ്പെടുത്തിയാണ് ഒരു ജലദിനം കൂടി കടന്നുപോവുന്നത്. പ്രകൃതിവിഭവങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് വരള്‍ച്ചയെ പ്രതിരോധിക്കാമെന്നതാണ് ഇത്തവണത്തെ ജലദിന സന്ദേശം.
ഇനി ഒരു യുദ്ധമുണ്ടാകുന്നത് കുടിവെളളത്തിന് വേണ്ടിയാകുമെന്ന് പറയാറുണ്ട്. കുടിവെളളത്തിന് ജീവനേക്കാള്‍ വിലയുണ്ടെന്ന യാഥ്യാര്‍ത്ഥ്യത്തിലേക്ക് കടക്കുകയാണ് ലോകം. 70ശതമാനം വെളളത്താല്‍ ചുറ്റപ്പെട്ട ഗ്രഹമാണ് ഭൂമി. അതിനാല്‍ തന്നെ ജലഗ്രഹമെന്നാണ് ഭൂമി അറിയപ്പെടുന്നത്. എന്നാല്‍ ഭൂമിയിലെ ശുദ്ധജല ലഭ്യത ഇപ്പോള്‍ത്തന്നെ മൂന്ന് ശതമാനം മാത്രമാണ്. ഇത് വരാനിരിക്കുന്ന വരള്‍ച്ചയുടെ തീവ്രത ഓര്‍മ്മപ്പെടുത്തുന്നു.
ഒരോ തുളളി ജലവും സൂക്ഷിച്ചുവച്ച് നാളേക്കായി ഉപയോഗിക്കാമെന്ന ലക്ഷ്യത്തോടെ 1993ലാണ് ഐക്യ രാഷ്ട്രസഭ ജലദിനം ആചരിച്ചുതുടങ്ങിയത്. എന്നാല്‍ കുടിവെളള സംരക്ഷണത്തിന് മുന്നേറ്റങ്ങളുണ്ടായെങ്കിലും 25 വര്‍ഷങ്ങള്‍ക്കിപ്പുറം അത് ദിനാചരണത്തില്‍ മാത്രമൊതുങ്ങുന്നു എന്നതാണ് വാസ്തവം.

COMMENTS