ചെന്നൈ: അനധികൃത സ്വത്തു സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയുടെ ഭര്‍ത്താവ് എം.നടരാജന് (76) അന...
ചെന്നൈ: അനധികൃത സ്വത്തു സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയുടെ ഭര്‍ത്താവ് എം.നടരാജന് (76) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരണം.
ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് നടരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടു മാസം മുന്‍പ് കരള്‍, വൃക്ക മാറ്റവയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് വിധേയനാക്കിയിരുന്ന നടരാജനെ കടുത്ത നെഞ്ചുവേദന അനുഭവപ്പട്ടതിനെതുടര്ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏറെക്കാലം പൊതുരംഗത്ത് സജീവമല്ലാതിരുന്ന നടരാജന് ജയലളിതയുടെ മരണത്തിന് ശേഷം പൊതുരംഗത്ത് എത്തുകയായിരുന്നു.
അനധികൃത സ്വത്തു സമ്പാദന കേസില്‍ ബംഗളൂരു അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികല നേരത്തെ നടരാജന്റെ ആരോഗ്യനില കാണിച്ച് പരോളിന് അഭ്യര്‍ത്ഥിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഭര്‍ത്താവിനെ കാണാന്‍ അനുമതി ലഭിച്ചതിനാല്‍ ഇത്തവണ അനുമതി നല്‍കിയിരുന്നില്ല. സംസ്കാരത്തില്‍ പങ്കെടുക്കാന്‍ ശശികല എത്തിയേക്കുമെന്നാണ് വിവരം.

COMMENTS