Search

വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ ആദായനികുതി വകുപ്പ് ആരംഭിച്ചു



ന്യൂഡല്‍ഹി:  കോടികള്‍ വായ്പയെടുത്ത് ബ്രിട്ടണിലേക്ക് കടന്നുകളഞ്ഞ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് കമ്പനി ഉടമ വിജയ് മല്യയുടെ സ്വത്തുക്കള്‍ ആദായനികുതി വകുപ്പ് കണ്ടുകെട്ടുന്നു. സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ ആദായനികുതി വകുപ്പ് ആരംഭിച്ചു കഴിഞ്ഞു. നേരത്തെ വിദേശ നാണ്യ വിനിമയചട്ടപ്രകാരം മല്യയ്‌ക്കെതിരെ കേസെടുത്തിരുന്നു.

17 ബാങ്കുകളില്‍ നിന്നായി 7000 കോടി രൂപയാണ് മല്യ വായ്പയെടുത്തിരുന്നത്. ഇതിന്റെ പലിശയടക്കം 9000 കോടി രൂപ തിരിച്ചടക്കാതെ ബാങ്കുകളെ കബളിപ്പിച്ചാണ് മല്യ ഇന്ത്യ വിട്ടത്.

ബിട്ടനിലേക്ക് കടന്ന വിജയ് മല്യയെ 2016 ജൂണില്‍ പിടികിട്ടാപ്പുള്ളിയായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടി വാങ്ങിയ വായ്പയാണ് മല്യ തിരിച്ചടയ്ക്കാതെ കടന്നുകളഞ്ഞത്. നഷ്ടത്തിലായതിനെ തുടര്‍ന്ന് വിജയ് മല്യയുടെ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് കമ്പനി അടച്ചുപൂട്ടിയിരുന്നു.




vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ ആദായനികുതി വകുപ്പ് ആരംഭിച്ചു