മധുരൈ: എ.ഐ.എ.ഡി.എം.കെ വിമത നേതാവ് ടിടിവി.ദിനകരന് അമ്മ മക്കള്‍ മുന്നേറ്റ കഴകം എന്ന തന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തി. മധ...
മധുരൈ: എ.ഐ.എ.ഡി.എം.കെ വിമത നേതാവ് ടിടിവി.ദിനകരന് അമ്മ മക്കള്‍ മുന്നേറ്റ കഴകം എന്ന തന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തി. മധുരയിലെ മേലൂരില്‍ നടന്ന വര്‍ണാഭമായ ചടങ്ങിലാണ് ദിനകരന് പുതിയ പാര്‍ട്ടിയും ചിഹ്നവും പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ ചിഹ്നം കുക്കറാണ്. എ.ഐ.എ.ഡി.എം.കെയുടെ കൊടിയോട് സാമ്യമുള്ള കൊടിയാണ് അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്റെയും. ജയലളിതയുടെ ചിത്രം ആലേഖനം ചെയ്ത രീതിയിലാണ് ഈ കൊടിയും നിര്‍മ്മിച്ചിരിക്കുന്നത്. ചടങ്ങില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
ദിനകരന്റെ പുതിയ പാര്‍ട്ടിക്ക് പ്രഷര്‍ കുക്കര്‍ ചിഹ്നം അനുവദിക്കാന്‍ ഡല്‍ഹി ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടിക്ക് ചിഹ്നം അനുവദിച്ചതിനെ ചോദ്യം ചെയ്ത് എ.ഐ.എ.ഡി.എം.കെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
COMMENTS