തിരുവനന്തപുരം: ടി.പി വധക്കേസിലെ പ്രതി കുഞ്ഞനന്തന് ശിക്ഷാ ഇളവ് നല്കാന് നീക്കം നടക്കുന്നു. എഴുപത് വയസ്സുകഴിഞ്ഞവര്‍ക്കുള്ള പ്രത്യേക ആനുകൂല...
തിരുവനന്തപുരം: ടി.പി വധക്കേസിലെ പ്രതി കുഞ്ഞനന്തന് ശിക്ഷാ ഇളവ് നല്കാന് നീക്കം നടക്കുന്നു. എഴുപത് വയസ്സുകഴിഞ്ഞവര്‍ക്കുള്ള പ്രത്യേക ആനുകൂല്യം കണക്കിലെടുത്താണ് ശിക്ഷാ ഇളവിനുള്ള നീക്കം നടക്കുന്നത്. ഇതിന്റെ മുന്നോടിയായി പൊലീസ് ടി.പിയുടെ ഭാര്യ രമയുടെയും കുഞ്ഞനന്തന്റെ കുടുംബത്തിന്റെയും മൊഴിയെടുത്തു.
നേരത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകസമയത്ത് ടി.പി വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചത് വിവാദമായിരുന്നു.
ടിപി ചന്ദ്രശേഖരന് കൊല്ലപ്പെട്ട കേസില്‍ ഗുഢാലോചനയില്‍ പങ്കാളിയായ കുഞ്ഞനന്തനെ 2014 ലാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
കാന്‍സര്‍ പോലുള്ള മാരക അസുഖ ബാധിതരായ 70 വയസിന് മുകളിലുള്ളവര്‍ക്കാണ് സാധാരണയായി ശിക്ഷാ ഇളവ് നിയമം ബാധകമാകുന്നത്. എന്നാല്‍ കുഞ്ഞനന്തന് ഇത്തരത്തില്‍ അസുഖങ്ങളൊന്നും ഇല്ല. ശിക്ഷിക്കപ്പെട്ട് നാല് വര്‍ഷം തികയുന്നതിന് മുമ്പാണ് പ്രതിയെ ജയില്‍ മോചിതനാക്കാന്‍ ശ്രമം നടക്കുന്നത്.
സി.പി.എമ്മിന്റെ വിശ്വസ്തനായ കുഞ്ഞനന്തനെ വിട്ടയയ്ക്കുന്നതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ലെന്ന് ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമ പ്രതികരിച്ചു. എല്ലാ മാസവും 15 ദിവസത്തിലധികം ഇയാള്‍ ജയിലിന് പുറത്താണെന്നും രമ ആരോപണം ഉന്നയിച്ചു.

COMMENTS