യേശു ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തെ അനുസ്മരിച്ച് ക്രൈസ്തവര്‍ ഇന്ന് ഓശാന പെരുന്നാള്‍ ആചരിക്കുന്നു. രക്ഷകന് കഴുതപ്പുറത്ത് ജറുസലേം ...
യേശു ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തെ അനുസ്മരിച്ച് ക്രൈസ്തവര്‍ ഇന്ന് ഓശാന പെരുന്നാള്‍ ആചരിക്കുന്നു.
രക്ഷകന് കഴുതപ്പുറത്ത് ജറുസലേം നഗരകവാടത്തിലേക്ക് എഴുന്നള്ളിയതിന്റെ സ്മരണയില്‍ വിശ്വാസികള്‍ ഓശാന പ്രദക്ഷിണത്തില്‍ പങ്കുചേരും.
കരുത്തോലകള്‍ കൈകളിലേന്തി ദേവാലയത്തിന്റെ പ്രധാന കവാടത്തിലേക്ക് ഓശാന, ഓശാന, ദാവീദിന് സുതനോശാന... എന്ന ഗാനാലാപനത്തോടെയായിരിക്കും പ്രദക്ഷിണം നടക്കുക.
ആശീര്‍വദിച്ച കുരുത്തോല വീടുകളിലും സ്ഥാപനങ്ങളിലും രക്ഷയുടെ അടയാളമായി വിശ്വാസികള്‍ പ്രതിഷ്ഠിക്കുക പതിവാണ്. കുരിശ് ആകൃതിയില്‍ കുരുത്തോല വച്ചാണ് പെസഹാ അപ്പവും പാലും തയ്യാറാക്കുന്നതും.
ക്രിസ്തുദേവന് പീഡകളേറ്റുവാങ്ങി കുരിശുമരണം വരിച്ചു സംസ്കരിക്കപ്പെട്ടതിന്റെ സ്മരണയിലേക്കു വിശ്വാസി സമൂഹം കടക്കുന്നത് ഓശാന ആചരണത്തോടെയാണ്.
Keywords: Palm Sunday, Jesus Christ
COMMENTS