വാഷിംഗ്ടണ്‍: ലോകമെമ്പാടും സ്വാധീനമുണ്ടാക്കിയ 100 പേരെ തെരഞ്ഞെടുക്കുന്ന പ്രശസ്ത യു.എസ് വാര്‍ത്താ മഗസിനായ ടൈം മാഗസിന്റെ പട്ടികയിലേക്ക് മത്...
വാഷിംഗ്ടണ്‍: ലോകമെമ്പാടും സ്വാധീനമുണ്ടാക്കിയ 100 പേരെ തെരഞ്ഞെടുക്കുന്ന പ്രശസ്ത യു.എസ് വാര്‍ത്താ മഗസിനായ ടൈം മാഗസിന്റെ പട്ടികയിലേക്ക് മത്സരിക്കാന്‍ നരേന്ദ്ര മോദി, യു.എസ് പ്രസിഡന്റ് ട്രംപ്, മൈക്രോ സോഫ്റ്റ് സി.ഇ.ഒ സത്യ നദേല, ചൈനീസ് പ്രസിഡന്റ് സി ജിന്‍പിന്‍ഗ്, റഷ്യന്‍ പ്രസിഡന്റ് വ്ലാദമിര്‍ പുടിന് എന്നീ പ്രമുഖരുടെ പേരുകളാണ് ഉള്ളത്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് മോദി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.
ലോകജനതയെ സ്വാധീനിച്ച ശാസ്ത്രജ്ഞര്‍, ആക്റ്റിവിസ്റ്റ്, നേതാക്കള്‍, കലാകാരന്മാര്, ബിസിനസ് വ്യക്തിത്വങ്ങള്‍ എന്നിവരെയാണ് ടൈം മാഗസിന് തെരഞ്ഞെടുക്കാറുള്ളത്. ഈ വര്‍ഷം തങ്ങളെ എറ്റവും സ്വാധീനിച്ച വ്യക്തികളെ തെരഞ്ഞെടുക്കാന്‍ വായനക്കാരോട് ടൈം എഡിറ്റേഴസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അടുത്തമാസം തെരഞ്ഞെടുക്കപ്പെട്ട 100 പേരുടെ പട്ടിക പുറത്തുവിടാനാണ് ടൈം മാഗസിന്റെ തീരുമാനം.
COMMENTS